ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇതൊന്നും പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്

പൊതുവെ നാം പോക്കറ്റുകളില്‍, പ്രത്യേകിച്ചു പുരുഷന്മാര്‍ സൂക്ഷിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. പഴ്‌സ്, പണം, മൊബൈല്‍ ഇങ്ങനെ പോകുന്നു, ഇത്. എന്നാല്‍ ഫാംങ്ഷുയി പ്രകാരം ചില വസ്തുക്കല്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യമുണ്ടാക്കുമെന്നു പറയപ്പെടുന്നു. ഇത്തരം ചില വസ്‌തുക്കളെക്കുറിച്ചറിയ,

പഴയ ബില്ലുകള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്. ഇത് നെഗറ്റീവ് എനര്‍ജി കൊണ്ടുവരുന്ന ഒരു കാര്യമാണ്. പ്രകോപനമുണ്ടാക്കുന്ന തരം ചിത്രങ്ങള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല. ഇത് ശരീരത്തിനും തലച്ചോറിനുമെല്ലാം നെഗറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്. കീറിയ പേഴ്‌സ് പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്. ഇത് ധനനഷ്ടത്തിന് ഇടയാക്കും.

എന്തെങ്കിലും എഴുതിയതോ കുത്തി വരച്ചതോ ആയ നോട്ടുകള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്. ഇതുപോലെ ആവശ്യമില്ലാത്ത നോട്ടുകളും. നോട്ടുകള്‍ മടക്കി പോക്കാറ്റില്‍ വയ്ക്കുന്നതും വാസ്തു പ്രകാരം നല്ലതല്ലെന്നു പറയാം. ഇവ നിവര്‍ത്തിത്തന്നെ വയ്ക്കണം. ഇതിനായി ഇത്തരം പേഴ്‌സുകള്‍ ഉപയോഗിയ്ക്കാം. ഇതുപോലെ കീറിയ നോട്ടുകളും നാണയങ്ങളും.

സ്‌നാക്‌സോ കഴിയ്ക്കാനുള്ള ഭക്ഷണങ്ങളോ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതു നല്ലതല്ല. മരുന്നുകള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കരുതെന്നു പറയും. ഇത് രോഗങ്ങള്‍ വരുത്തും. ഉള്ള രോഗങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതും നെഗറ്റീവ് ഊര്‍ജം ക്ഷണിച്ചു വരുത്തും. പൂജിച്ച ചരടുകളും മറ്റും പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതും നല്ലതല്ല. ഇത് നെഗറ്റീവ് വാസ്തു എനര്‍ജിയ്ക്കു കാരണമാകും.


LATEST NEWS