ആത്മ ജ്ഞാനത്തിന്റെ ഉറവകൾ: ഇമാം ഗസ്സാലിയെ വായിക്കുന്നു  പഠന ശിബിരം ഇന്ന് വേങ്ങരയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആത്മ ജ്ഞാനത്തിന്റെ ഉറവകൾ: ഇമാം ഗസ്സാലിയെ വായിക്കുന്നു   പഠന ശിബിരം ഇന്ന് വേങ്ങരയിൽ

വേങ്ങര: ഇമാം ഗസ്സാലി  പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ഏകദിന പഠന ശിബിരം ബുധനാഴ്ച  വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ആത്മ ജ്ഞാനത്തിന്റെ ഉറവകൾ:
ഇമാം ഗസ്സാലിയെ വായിക്കുന്നു എന്ന ശീർഷകത്തിൽ നടക്കുന്ന ശിബിരം വൈകുന്നേരം അഞ്ചു മുതൽ ഒമ്പത് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 

ഇമാം ഗസാലി പഠനകേന്ദ്രത്തിനു കീഴിൽ എല്ലാ ബുധാന ഴ്ചകളിലും നടന്ന് വരുന്ന വിശ്വ പ്രസിദ്ധ ഗ്രന്ഥമായ ഇഹ് യാഉലൂമൂദിൻ പ0ന വേദിയുടെ വാർഷികമാണ് പ0ന ശിബിരം. 

ആത്മ ജ്ഞാനത്തിന്റെ രസതന്ത്രം,ഇഹ് യാ ഉലൂമുദ്ദീൻ: കിതാബുൽ അഖാഇദ,ആത്മജ്ഞാനത്തിന്റെ പടവുകൾ,ആധ്യാത്മികത: ഇമാം ഗസ്സാലിയുടെ ജ്ഞാന വഴി,ഇമാo ഗസ്സാലി : ധിഷണയുടെ ഗുരു,ഇഹ് യാ ഉലൂമുദീൻ: മനസ്സിന്റെ സുഖാനുഭവങ്ങൾ എന്നീ സെഷനുകൾക്കൾക്ക് പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ,എൻ എം സ്വാദിഖ് സഖാഫി,സി പി ശഫീഖ് ബുഖാരി,ഡോ: ഉമറുൽ ഫാറൂഖ് സഖാഫി,ഡോ. നൂറുദ്ദീൻ റാസി,ഡോ. സയ്യിദ് ശുഹൈബ് തങ്ങൾ,അബ്ദു ഹാജി വേങ്ങര,ഡോ: അബൂ സ്വാലിഹ് എ അലിയാർ,പി അബ്ദുറഹിമാൻ,പി പി. അബ്ദു സത്താർ എന്നിവർ നേതൃത്വം നൽകും.


കൂടുതല്‍ വിവരങ്ങള്‍ക്ക് 

മീഡിയ കൺവീനർ

ഇമാം ഗസ്സാലി  പഠന കേന്ദ്രം,
മലപ്പുറം 
9447100894


LATEST NEWS