ശബരിമല നട അടച്ചതായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാർത്ത വ്യാജം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല നട അടച്ചതായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാർത്ത വ്യാജം

ശബരിമല നട അടച്ചതായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. പന്തളം ശാസ്താക്ഷേത്രം അടച്ച വാര്‍ത്തയാണ് ശബരിമല ക്ഷേത്രം അടച്ചതായി തെറ്റായി പ്രചരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.  

ശബരിമല നട അടച്ചിരിക്കുന്നതായി തമിഴ്‌നാട്ടിലും മറ്റും സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത് വിശ്വാസികളാക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ കാരണമാകുന്നുണ്ട്. 
എന്നാൽ, മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 26ന് രാത്രി 10 മണിക്ക് മാത്രമേ ശബരിമല നട അടയ്ക്കൂ. മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം 30ന് വൈകുന്നേരം അഞ്ചുമണിക്ക് വീണ്ടും തുറക്കും.

പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ശാസ്താക്ഷേത്രം ഡിസംബര്‍ അഞ്ചുവരെ അടച്ചിട്ടിട്ടുണ്ട്. ആറിന് ശുദ്ധികലശത്തിനുശേഷം മാത്രമേ ഇവിടെ നട തുറക്കൂ.


LATEST NEWS