മണ്ഡലകാല വ്രതആരംഭം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മണ്ഡലകാല വ്രതആരംഭം

വൃശ്ചിക മാസം ആരംഭിക്കുന്നതോടെ മണ്ഡലകാലം ആരംഭിക്കുകയാണ്. 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല ശാസ്താവിനെ ദര്‍ശിക്കുന്നതാണുത്തമം. ദുരിത പൂര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ പെട്ട് അലയുന്നവര്‍ക്കും ജീവിത വിജയത്തിനും ഏറ്റവും നല്ല മാര്‍ഗ്ഗമാണ് അയ്യപ്പ ഭജനം.

 വ്രതആരംഭം

ഏറ്റവും യോഗ്യനായ ആചാര്യനില്‍ നിന്ന് നേരത്തെ തന്നെ ഉപദേശാനുഞ്ജകള്‍ വാങ്ങി വ്രതമെടുക്കുന്നതാണ് നല്ലത്. ബ്രഹ്മചാരിഭാവത്തിലുള്ള പ്രതിഷ്ഠ ആയതിനാല്‍ ബ്രഹ്മചര്യവ്രതത്തിനാണ് പരമ പ്രാധാന്യം. ഒരു മണ്ഡലകാലമായ നാല്പത്തിയൊന്നു ദിവസമാണ് വ്രതമെടുക്കേണ്ടത്. വൃശ്ചികം ഒന്നു മുതല്‍ ധനു 11 വരെയാണ് ഒരു മണ്ഡലകാലം. പൊന്നും പതിനെട്ടാം പടി ചവിട്ടുന്നവര്‍ക്കുമാത്രമാണ് 41 ദിവസത്തെ വ്രതം അനുശാസിക്കുന്നത്.

 മാലയിടീല്‍

വ്രതത്തിന്റെ ആദ്യപടി മാലയിടീല്‍ ആണ്. വൃശ്ചികം ഒന്നാം തീയതി മാലയിടുന്നതാണ് ഏറ്റവും നല്ലത്. അയ്യപ്പക്ഷേത്രങ്ങളില്‍ നിന്ന്, അതു പ്രയാസമാണെങ്കില്‍ മറ്റേതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് അതുമല്ലെങ്കില്‍ ഗുരുസ്വാമിയില്‍ നിന്ന് പൂജാമുറിയില്‍ വച്ചോ മാലയിടാം. അതിരാവിലെ ഉണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ ചെയ്ത് കുളിച്ച് അലക്കിത്തേച്ച അല്ലെങ്കില്‍ പുതുവസ്ത്രമണിഞ്ഞ് ക്ഷേത്രദര്‍ശനം നടത്തി ഗണപതിക്ക് തേങ്ങ ഉട
ച്ചശേഷമേ മാലയിടാവൂ. മുദ്ര ധരിക്കല്‍ എന്നും മാലയിടുന്നതിനു പറയാറുണ്ട്. തുളസിമാലയാണ് ഉത്തമം. രുദ്രാക്ഷമാലയും ധരിക്കാം. അയ്യപ്പഭഗവാന്റെ മുദ്രയുള്ള മാല വേണം ധരിക്കാന്‍. ശനിയാഴ്ചയോ ഒന്നാം തീയതിയോ ഭഗവത് പ്രീതികരമായ കറുത്തവസ്ത്രമോ നീല വസ്ത്രമോ ധരിച്ച് മുദ്ര ധരിക്കണം. ആ സമയത്ത് അറിയാതെയോ അറിഞ്ഞോ ചെയ്ത്‌തോ പറഞ്ഞതോ ചിന്തിച്ചതോ ആയ തെറ്റുകള്‍ക്ക് ഭഗവാനോട് ക്ഷമ
ചോദിക്കണം.

 വ്രതനിഷ്ഠ

മാല ധരിച്ചു കഴിഞ്ഞാല്‍ കഴിവതും ഭഗവത് നാമവും ഭഗവത് കാര്യങ്ങളും മാത്രം ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഇന്നത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ലാത്തതിനാല്‍ കുറഞ്ഞത് പരദൂഷണം പറയാതിരിക്കുകയോ പരദോഷം ചിന്തിക്കാതിരിക്കുകയോ എങ്കിലും ചെയ്യുക. മത്സ്യം, മാംസം, മുട്ട, പഴകിയ ഭക്ഷണം, മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി ഇവ കഴിക്കരുത്. അന്യ വീടുകളില്‍ നിന്നും ഹോട്ടലുകള
ില്‍ നിന്നും ഭക്ഷണം ഒഴിവാക്കണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ശരീരവും മനസ്‌സും ഒരു പോലെ ശുദ്ധമാണെങ്കിലേ വ്രതം പൂര്‍ണ്ണമാകൂ. പതിനെട്ടാം പടി ചവിട്ടാന്‍ വ്രതമെടുക്കുന്നവര്‍ ആരായാലും അവര്‍ അയ്യപ്പന്‍ തന്നെയാണ്. അതിനാലാണ് അവരെ സ്വാമി എന്നു വിളിക്കുന്നത്. സ്ത്രീകളാണേല്‍ മാളികപ്പുറം എന്നു വളിക്കാം. അതിനാല്‍ അവരുടെ വാക്കും നോക്കും പ്രവര്‍ത്തിയും സ്വയം അയ്യപ്പനാണെന്ന ചിന്തയോടെ വേണം. 
ആരോടെങ്കിലും സംസാരിക്കുന്നതിനു മുമ്പും പിമ്പും സ്വാമി ശരണം എന്നു പറയുന്നത് ഏറ്റവും ഉത്തമമാണ്. കഴിയുന്നതും എല്ലാ ദിവസവും ക്ഷേത്രദര്‍ശനം നടത്തണം. വ്രതം മുറിഞ്ഞാല്‍ വീണ്ടും ആദ്യം മുതല്‍ വ്രതം തുടങ്ങുകയേ നിര്‍വാഹമുള്ളൂ.
 


LATEST NEWS