നവരാത്രി എട്ടാം ദിനം; ദേവിമഹാഗൗരിയെ വന്ദിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നവരാത്രി എട്ടാം ദിനം; ദേവിമഹാഗൗരിയെ വന്ദിക്കുന്നു

 ദേവിമഹാഗൗരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ എട്ടാമത്തെ ( ഒക്ടോബർ 06) രാത്രി. എക്കാലത്തും എട്ടുവയസുള്ള ഒരു ബാലികയുടെ ഭാവമാണ് മഹാഗൗരിക്ക്. രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൗരിയാണ്. മഹാഗൗരി ദേവിയെ കൗശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു. 

കാലത്തെ നിലയ്ക്ക് നിർത്താൻ കെൽപ്പുള്ള കാലകേയനെ വധിക്കാൻ നിയോഗിക്കപ്പെട്ട അവതാരത്തിന് കര്‍മ്മശക്തികൂടും.മഹാഗൗരി ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായകസമക്ഷം വച്ചതിനുശേഷമാണ് യുദ്ധത്തിനായി തിരിച്ചത്. ആ സമയമത്രയും ശ്രീ ഗണേശനും തന്റെ ആയുധങ്ങൾ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്‍പ്പമാണ് പിന്നീട് ആയുധപുസ്തകപൂജയായി മാറുന്നത്. 
 
പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരീ. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർഥം .അഭയ വരദ മുദ്രകളും ശൂലവും ഢമരുവും ഏന്തി നില്ക്കുന്ന നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്.
 


LATEST NEWS