ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം പാടില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം പാടില്ല

ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഒരിക്കലും പൂര്‍ണപ്രദക്ഷിണം നടത്താറില്ല. എന്തുകൊണ്ടാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. എന്തുകൊണ്ട് ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താന്‍ പാടില്ല എന്ന് നോക്കാം.

ക്ഷേത്രാചാരം

ക്ഷേത്രത്തേയും ക്ഷേത്രാചാരങ്ങളേയും ബഹുമാനിയ്ക്കുന്നവരായിരിക്കും എന്നും വിശ്വാസികള്‍. അതുകൊണ്ട് തന്നെ നമ്മുടെ പൂര്‍വ്വികന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതും ഇപ്പോള്‍ തുടര്‍ന്നു പോരുന്നതുമായ പല കാര്യങ്ങളും പിന്തുടരാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും.

പൂര്‍ണതയുടെ ദേവന്‍

പൂര്‍ണതയുടെ ദേവനാണ് ശിവന്‍. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം വെയ്ക്കാത്തതും.

ഗംഗാദേവിയും ശിവനും

ശിവഭഗവാന്റെ ശിരസ്സില്‍ നിന്നും ഗംഗാ ദേവി ഒഴുകിക്കൊണ്ടിരിയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗംഗാജലം ഒഴുകുന്ന ഓവ് മുറിച്ച് കടന്ന് പ്രദക്ഷിണം ചെയ്യരുത് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

അഭിഷേക ജലത്തിന്റെ പ്രാധാന്യം

ശിവനെ അഭിഷേകം ചെയ്യുന്ന അഭിഷേകജലം പലപ്പോഴും പൂര്‍ണപ്രദക്ഷിണ സമയത്ത് ഭക്തര്ഡ ചവിട്ടാന്‍ ഇടയുണ്ട്. അതുകൊണ്ടും പൂര്‍ണപ്രദക്ഷിണം അരുതെന്ന് പറയുന്നു.

പ്രദക്ഷിണം വലത്തോട്ട്

പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് വലത്തു വെയ്ക്കുക എന്ന് പഴമക്കാര്‍ പറയുന്നതും.

അര്‍ദ്ധപ്രദക്ഷിണവും പാപവും

അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നത് പാപങ്ങളെ ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്. ഭക്തരെ പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലോകനാഥനായ ശിവനു മേല്‍ വേറെ ശക്തി ഇല്ലെന്നതും അര്‍ത്ഥ പ്രദക്ഷിണത്തിന്റെ കാരണങ്ങളില്‍ ചിലതാണ്.
 


LATEST NEWS