ഹിഡിംബിക്കും ക്ഷേത്രം!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിഡിംബിക്കും ക്ഷേത്രം!

മഹാഭാരത കഥയിലെ രാക്ഷസിയായ ഹിഡംബിയെ ആരാധിക്കുന്നിടം തന്നെ പഞ്ചപാണ്ഡവന്മാരിലെ ഭീമന്‍ രാക്ഷസിയായ ഹിഡിംബിയെ വിവാഹം ചെയ്തതും അതില് ഘടോല്‍ക്കചന്‍ എന്ന് പേരായ മകന്‍ പിറന്നതും മഹാഭാരതത്തിലുണ്ട്,ഇവരെ ആരാധിക്കുന്നൊരു ക്ഷേത്രമാണ് ഹിമാചല്‍പ്രദേശിലുള്ളത്.ദേവദാരു മരങ്ങള്‍ക്കിടിയിലാണ് ഹിഡിംബ ക്ഷേത്രം.500 വര്‍ഷത്തെ പഴക്കമുള്ള ഇത് 1553ല്‍ കുളുവിലെ രാജാവായിരുന്ന മഹാരാജ ബഹദൂര്‍ സിംഗ് നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു .

പ്രതിഷ്ഠകളോ വിഗ്രഹങ്ങളോ ഇവിടെ കാണാനാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത. കല്ലില്‍ പതിഞ്ഞൊരു കാല്‍പാടാണ് ഇവിടുത്തെ ആരാധന വിഗ്രഹം.കൊത്തുപണികളാല്‍ സമ്പുഷ്ടമായ മരത്തില്‍ തീര്‍ത്ത വാതിലുകളാണ് പ്രധാന പ്രത്യേകത.ഭൂമി ദേവിയുടെ രൂപം ഈ വാതിലില്‍ കൊത്തിവെച്ചിട്ടുണ്ട്.ശ്രീകോവിലിന് മുകളിലായി തീര്‍ത്ത ഗോപുരത്തിന് 24 മീറ്റര്‍ ഉയരം ഉണ്ട്.3 തട്ടുകളായി തീര്‍ത്ത ചതുരാകൃതിയിലുള്ള മേല്‍ക്കൂരകളാണ് പ്രത്യേകത.


LATEST NEWS