നെറ്റിയില്‍ ഭസ്മം പൂശുന്നത്തിന് പിന്നിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നെറ്റിയില്‍ ഭസ്മം പൂശുന്നത്തിന് പിന്നിൽ

നെറ്റിയില്‍ ഭസ്മം പൂശുന്നത് ഹൈന്ദവരുടെ ഇടയിലെ ആചാരമാണ്. പ്രത്യേകിച്ചു സന്ധ്യസമയത്ത്. പല ക്ഷേത്രങ്ങളിലും ഈ സമയത്ത് ഭസമമാണ് ലഭിയ്ക്കുക. വിഭൂതിയെന്ന പേരിലും ഭസ്മം അറിയപ്പെടുന്നുണ്ട്. ഇത് നെറ്റിയില്‍ തൊടുമ്പോള്‍ ചീത്ത ശക്തികള്‍ നശിയ്ക്കുമെന്നാണ് വിശ്വാസം. പരമശിവന്‍ ശരീരമാസകലം വിഭൂതിയണിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഇതിനു പുറകില്‍ ഒരു കഥയുമുണ്ട്.

ഭൃഗു എന്ന പേരില്‍ ഒരു സന്യാസിയുണ്ടായിരുന്നു. കഠിനതപം ചെയ്തിരുന്ന അദ്ദേഹം പഴങ്ങളും പച്ചക്കറികളും മാത്രമാണ് കഴിച്ചിരുന്നത്. ഒരു ദിവസം പുല്ലരിയുമ്പോള്‍ സന്യാസിയുടെ കൈ മുറിഞ്ഞു. രക്തത്തിനു പകരം വൃക്ഷങ്ങളില്‍ നിന്നുള്ള പാല്‍നിറം പോലുള്ള ദ്രാവകമാണ് വന്നത്. തന്റെ തപസിനെ തുടര്‍ന്നാണ് ഇതു സംഭവിച്ചതെന്ന തോന്നലില്‍ സന്യാസിയ്ക്ക് അല്‍പം അഹങ്കാരവും തോന്നി. ഇതു മനസിലാക്കിയ പരമശിവന്‍ ഈ അഹങ്കാരം ശമിപ്പിയ്ക്കാന്‍ തീരുമാനിച്ചു. ഇതിനായി വൃദ്ധനായ ഒരാളുടെ വേഷത്തില്‍ ഭൃഗുവിനരികിലെത്തി.

ഇത്രയധികം സന്തോഷം എന്തുകൊണ്ടാണെന്നു ചോദിച്ചു. തന്റെ തപസ് ഫലിച്ചെന്നും ഇതുകൊണ്ടാണ് പുണ്യവൃക്ഷങ്ങളില്‍ നിന്നുള്ള ദ്രാവകം പോലെ തന്റെ ശരീരത്തിലെ രക്തം മാറിയെതന്നും സന്യാസി മറുപടി പറഞ്ഞു. ഇതില്‍ ഇത്ര സന്തോഷിയ്ക്കാനെന്തെന്നും വൃക്ഷം കത്തിച്ചാല്‍ വെറും ചാരമായി മാറുമെന്നും വൃദ്ധന്റെ രൂപം ധരിച്ച ശിവന്‍ ചോദിച്ചു. പിന്നീട് തന്റെ ഒരു വിരല്‍ മുറിച്ചു കാണിച്ചു. ഭസ്മമാണ് ഇതില്‍ നിന്നും വന്നത്. ഇതുകണ്ട ഭൃഗു ശിവനെ തിരിച്ചറിഞ്ഞു. തന്റെ തെറ്റു മനസിലാക്കുകയും ചെയ്തു. ഇതുകൊണ്ടുതന്നെ ഭസ്മം നമ്മുടെ ഉള്ളിലെ അഹം എന്ന ഭാവത്തേയും നെഗറ്റീവ് ഊര്‍ജത്തെയുമെല്ലാം മാറ്റുമെന്നാണ് വിശ്വാസം.


Loading...
LATEST NEWS