കൈവിഷബാധ അകറ്റി മനസ്സിനെ ശുദ്ധമാക്കാന്‍ തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം..!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൈവിഷബാധ അകറ്റി മനസ്സിനെ ശുദ്ധമാക്കാന്‍ തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം..!!

ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം. ചേർത്തല-ആലപ്പുഴ റൂട്ടിൽ തിരുവിഴ ജംങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ക്ഷേത്രം ഉള്ളത്. 

കൈവിഷബാധ കളഞ്ഞു മനസ്സിനെ തെളിയിക്കുന്ന കാര്യത്തിൽ ഏറെ പ്രശസ്തമാണ് തിരുവിഴ മഹാദേവ ക്ഷേത്രം. ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന തിരുവിഴ ക്ഷേത്രത്തിന് ഒരുപാട് വിശേഷങ്ങളുണ്ട്.

കൈവിഷം കളഞ്ഞു മനസ്സിനെ ശുദ്ധമാക്കാനുള്ള ചടങ്ങുകളാണ് തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ചടങ്ങ്. ആളുകളെ നശിപ്പിക്കാനോ വശീകരിക്കുവാനോ ഉള്ള തന്ത്രങ്ങൾക്കു വിധേയരായിട്ടുള്ളവരും മാനസീക രോഗികളും ഒക്കെയാണ് ഇവിടം ഫലസിദ്ധിക്കായി എത്തുന്നത്. മാത്രമല്ല, മാറാരോഗങ്ങൾ ഇവിടെ എത്തി പ്രാർഥിച്ചാൽ മാറും എന്നും ഒരു വിശ്വാസമുണ്ട്. ക്ഷേത്രത്തിൽ നിന്നും നല്കുന്ന പ്രത്യേക ഔഷധം സേവിച്ച് ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യുമ്പോൾ രോഗി വിഷം ശർദ്ദീച്ച് രോഗവിമുക്തനാകുന്നു എന്നാണ് വിശ്വാസം.

പേരുപോലെ തന്നെ കൗതുകം പകരുന്നതാണ് വിഷം ഛർദ്ദിപ്പിച്ചു കളയുന്ന ചടങ്ങും. ഇതിനായി വരുന്നവർ തലേ ദിവസത്ത ദീപാരാധനയ്ക്കു മുൻപായി ക്ഷേത്രത്തിൽ എത്തേണ്ടതാണ്. ദീപാരാധനയ്ക്ക് ശേഷം നാഗയക്ഷി കുരുതി നടത്തി പ്രസാദം കഴിച്ച ശേഷം മാത്രമേ ചികിത്സ ആരംഭിക്കുകയുള്ളൂ. പിറ്റേദിവസം രാവിലെ നടക്കുന്ന പന്തീരടി പൂജയ്ക്ക് ശേഷമാണ് മരുന്നു സേവിക്കാനായി നല്കുക. ക്ഷേത്രത്തിലെ മേല്‍ശാന്തിക്കാണ് രോഗിക്ക് മരുന്നു നല്കുവാനുള്ള ഉത്തരവാദിത്വം. ഛർദ്ദിച്ച ശേഷം ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിച്ചാൽ മാത്രമേ പൂർണ്ണ ഫപ്രാപ്തി ഉണ്ടാവുകയുള്ളൂ. 
ആദ്യം മരുന്ന് പാലില്‍ കലർത്തുമ്പോൾ പച്ച നിറവുപം പിന്നീട് നീല നിറവും അവസാനം ചുവന്ന നിറവുമായി മാറുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

ക്ഷേത്രത്തിനകത്തു മാത്രം വളരുന്നഒരു പ്രത്യേകതരം ചെടിയിൽ നിന്നാണ് കൈവിഷം കളയാനുള്ള മരുന്ന് തയ്യാറാക്കുന്നത്. ചെടിയുടെ നീര് മഹാദേവനു നേദിച്ച പാലുമായി ചേർത്താണ് മരുന്ന് തയ്യാറാക്കുന്നത്. 
ഗർഭിണികൾ, ഹൃദ്രോഗമുള്ളവർ, രോഗികൾ തുടങ്ങിയവർ ഈ മരുന്ന് കഴിക്കാൻ പാടില്ല. മാത്രമല്ല, ലഹരി പഥാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ ക്ഷേത്രത്തിലെത്തുന്നതിന് മൂന്നു ദിവസം മുൻപു ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.