തുളസിയില കടിച്ചു തിന്നരുത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തുളസിയില കടിച്ചു തിന്നരുത്

തുളസി ഹൈന്ദവവിശ്വാസപ്രകാരം പുണ്യസസ്യമാണെന്നാണ് പറയും. പൂജാദി കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്ന ഒന്ന്.

തുളസിയ്ക്ക് ആരോഗ്യ, ഔഷധഗുണങ്ങളും ഏറെയുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്. ദിവസവം ഒരു തുളസിയില കടിച്ചു ചവച്ചു കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നു പറയും.

തുളസിയില സംബന്ധിച്ച് വിശ്വാസങ്ങളും അവിശ്വാസങ്ങളും ഏറെയുണ്ട്. ചില അതെകളും ചില അരുതുകളുമുണ്ട്. എന്നാല്‍ ഇവയക്കു പലതിനും പുറകില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

തുളസിയില കടിച്ചു തിന്നാല്‍ പാടില്ലെന്നു പറയും വിഷ്ണുഭഗവാന്റെ പത്‌നിയാണ് തുളസിയെന്നും തുളസിയോടുള്ള അനാദവാകുമിതെന്നുമാണ് വിശ്വാസം. എ്ന്നാല്‍ ശാസ്ത്രീയ വിശദീകരണമനുസരിച്ച് തുളസിയില്‍ മെര്‍ക്കുറിയുണ്ട്. ഇത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഇതുകൊണ്ടാണ് ഇത് കടിച്ചു ചവച്ചു തിന്നരുതെന്നു പറയുന്നത്.

സ്ത്രീകള്‍ തുളസിയിലെ പറിയ്ക്കരുതെന്നു പറയുന്നതിലും കാര്യമുണ്ട്. സ്ത്രീ ശരീരത്തിന് കൂടുതല്‍ ചൂട് ഉല്‍പാദിപ്പിയ്ക്കാനുള്ള കഴിവുണ്ട്. തുളസിയില്‍ സ്ത്രീ തൊടുമ്പോള്‍ ഇത് തുളസിയിലെ സാത്വിക ഊര്‍ജം കളയുകയാണ് ചെയ്യുന്നത്. അതായത് സ്ത്രീ ശരീരത്തിലെ ചൂട് തുളസിയുടെ ഗുണം കളയും.

ഞായറാഴ്ച ദിവസം തുളസിയില പറിയ്ക്കാന്‍ പാടില്ലെന്ന വിശ്വാസമുണ്ട്. തുളസീദേവി വ്രതമെടുക്കുന്ന ദിവസമെന്നാണ് ഇതിനു നല്‍കുന്ന വിശദീകരണം. എന്നാല്‍ തുളസിയില പറിച്ച് സസ്യത്തെ ഉപദ്രവിയ്ക്കുന്നതിന് ഒരു ദിവസമെങ്കിലും മുടക്കമാകട്ടെയെന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ പറയുന്നതെന്നു ശാസ്ത്രവിശ്വാസികള്‍ പറയുന്നു.

സന്ധ്യാസമയത്തോ രാത്രിയിലോ തുളസിയില പറിയ്ക്കരുതെന്ന വിശ്വാസമുണ്ട്. ഇതിന് കാരണം രാത്രിയില്‍ ഇതു പറിയ്ക്കാന്‍ പോകുമ്പോള്‍ ഏതെങ്കിലും ജീവികള്‍ കടിയ്ക്കരുതെന്ന ഉദ്ദേശ്യമായിരിയ്ക്കും. മാത്രമല്ല, സൂര്യന്‍ അസ്തമിച്ചാല്‍ ഫോട്ടോസിന്തസിസ് നടക്കാത്തതിനാല്‍ ഈ സമയത്ത് ചെടികള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളും. ഇൗ സമയത്ത് ചെടിയ്ക്കടുത്തു ചെല്ലുന്നത് ആരോഗ്യത്തിനു ദോഷമാണെന്ന കാരണത്താലാണ്.

തുളസിയില പറിയ്ക്കുന്നതിനു മുന്‍പ് തുളസിയുടെ അനുവാദം വാങ്ങണെന്ന വിശ്വാസവുമുണ്ട്. ധാരാളം മരുന്നു ഗുണങ്ങളുള്ള ഈ സസ്യം ആളുകള്‍ നശിപ്പിയ്ക്കാതിരിയ്ക്കാന്‍ ഇത്തരം വിശ്വാസങ്ങള്‍ സഹായിക്കുമെന്നതാണ് വാസ്തവം.

തുളസിയുടെ ഗന്ധം കാറ്റിലൂടെ പരക്കും. ഇത് സ്‌ട്രെസ് അടക്കമുള്ള പല രോഗങ്ങളും തടയും. ദിവസവും 12 ഇല കടിച്ചു തിന്നുന്നത് രക്തം ശുദ്ധീകരിയ്ക്കുമെന്നാണ് ആരോഗ്യശാസ്ത്രം പറയുന്നത്.


LATEST NEWS