സ്ത്രീകള്‍ തുണി കൊണ്ടു തല മറയ്ക്കുന്നതിനു പുപിന്നിലെ കാരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്ത്രീകള്‍ തുണി കൊണ്ടു തല മറയ്ക്കുന്നതിനു പുപിന്നിലെ കാരണം

സ്ത്രീകള്‍ തലയും മുഖവും മറയ്ക്കുന്നത് സാധാരണ മുസ്ലീം സമുദായത്തിലെ ഒരു ആചാരമാണ്. നോര്‍ത്ത് ഇന്ത്യയിലും സാരിത്തലപ്പു കൊണ്ടും ഷാള്‍ കൊണ്ടുമെല്ലാം തല മറയ്ക്കുന്ന, തലയിലൂടെ ഇവയിടുന്ന ഹിന്ദു സ്ത്രീകളെ കാണാം. പ്രത്യേകിച്ച് വിവാഹച്ചടങ്ങുകള്‍ക്ക്.

ഇത്തരം ആചാരത്തിനു പുറകിലെ കാരണമെന്തെന്നറിയണോ?

തന്റെ ഭര്‍ത്താവല്ലാത്ത പുരുഷനില്‍ നിന്നും തങ്ങളെ സംരക്ഷിയ്ക്കുകയെന്ന ഉദ്ദേശ്യമാണ് ഇതിനു പുറകിലെ അടിസ്ഥാന തത്വം. പഴയ കാലത്തുള്ള ആചാരമല്ല ഇത്. സൗത്ത് ഇന്ത്യന്‍ സ്ത്രീകള്‍ മിക്കവാറും ഈ ആചാരം പിന്‍തുടരാറുമില്ല.

ഇതിന് ചരിത്രകഥയിലെ ഒരു ആഖ്യാനം കൂടിയുണ്ട്. മുസ്ലീം ഭരണകാലത്താണ് ഈ ആചാരം നിലവില്‍ വന്നത്. ഇതിന് ബലം നല്‍കുന്ന ഒരു കഥയുമുണ്ട്. മുഗള്‍ സുല്‍ത്താനായിരുന്ന അല്‍ ഉദ് ദിന്‍ ഖില്‍ജി ചിറ്റൂര്‍ റാണിയായിരുന്ന റാണി പദ്മിനിയുടെ സൗന്ദര്യത്തില്‍ മയങ്ങി ചിറ്റൂര്‍ ആക്രമിച്ചു. റാണി പദ്മിനിയെ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. സുല്‍ത്താന് കീഴടങ്ങാതിരിയ്ക്കാന്‍ റാണി ആത്മാഹുതി ചെയ്യുകയായിരുന്നു. ഇതിനു ശേഷം പുരുഷന്മാരില്‍ നിന്നും തങ്ങളെ രക്ഷിയ്ക്കാന്‍ സ്ത്രീകള്‍ കണ്ടെത്തിയ വഴിയായിരുന്നു തലയിലൂടെ തുണി കൊണ്ടു മൂടി രക്ഷപ്പെടുന്നത്. ഇത് പിന്നീട് നോര്‍ത്തിന്ത്യയില്‍ ഒരു ആചാരമായി മാറുകയായിരുന്നു. പ്രാര്‍ത്ഥിയ്ക്കുന്ന സമയത്തും മുതിര്‍ന്നവരെ കാണുമ്പോഴുമെല്ലാം ബഹുമാന സൂചകമായി ഇതു മാറി.


Loading...