എട്ട് മസത്തിനിടെ ഉംറക്കെത്തിയത് 50 ലക്ഷം വിദേശികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എട്ട് മസത്തിനിടെ ഉംറക്കെത്തിയത് 50 ലക്ഷം വിദേശികള്‍

റിയാദ്: എട്ട് മാസത്തിനിടെ സൗദി അറേബ്യയില്‍ എത്തിയ ഉംറ തീര്‍ഥാടകരുടെ എണ്ണം 50 ലക്ഷത്തോളമായി. റമദാന്‍ ആരംഭവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതും വിദേശ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്.   കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ട് മുതല്‍ ഈ വര്‍ഷം മെയ് 29 വരെ 57,12,372 തീര്‍ഥാടകരാണ് വിദേശങ്ങളില്‍ നിന്ന് സൗദിയില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഉംറ വിസയില്‍ എത്തിയ തീര്‍ഥാടകര്‍ വിസ കാലാവധി കഴിയുന്നതിനു മുമ്പ് മാതൃരാജ്യത്തേക്ക് മടങ്ങണമെന്ന് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.  നിയമം ലംഘിച്ചാല്‍  50,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും. കൂടാതെ ആറ് മാസം തടവ് ശിക്ഷയും  ലഭിക്കും. . ഉംറ തീര്‍ഥാടകര്‍ക്ക് ജോലി, യാത്രാ, താമസ സൗകര്യം ഒരുക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും തടവും പിഴയും ശിക്ഷ ലഭിക്കും. ഉംറ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് ജോലി ചെയ്യാനോ മറ്റിടങ്ങളില്‍ സഞ്ചരിക്കാനോ അനുമതിയില്ല.


LATEST NEWS