തിരുപ്പിറവിയുടെ സ്മരണയിൽ ഇന്ന് ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷിക്കുന്നു; വായനക്കാർക്ക് ‘അന്വേഷണത്തിന്റെ’  ക്രിസ്തുമസ് ആശംസകൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുപ്പിറവിയുടെ സ്മരണയിൽ ഇന്ന് ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷിക്കുന്നു; വായനക്കാർക്ക് ‘അന്വേഷണത്തിന്റെ’  ക്രിസ്തുമസ് ആശംസകൾ

ഇന്ന് ക്രിസ്തുമസ്. ലോകമെങ്ങുമുള്ള വിശ്വാസികൾ ഇന്ന് യേശു ദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്നു. നന്മയുടെയും സ്നേഹത്തിന്റയും സന്ദേശം ലോകത്ത് എത്തിച്ച യേശു ദേവന്റെ ദീപ്തസ്മരണയെ പ്രാർത്ഥനകൊണ്ടും ആഘോഷങ്ങൾകൊണ്ടും വരവേൽക്കുകയുമാണ് ലോകം മുഴുവനുമുള്ള ക്രിസ്തീയ വിശ്വാസികൾ. 

25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചുകൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്. നക്ഷത്രങ്ങൾ തൂക്കിയും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കിയും വീടുകളും തെരുവുകളും അലങ്കരിച്ചാണ്  വിശ്വാസിസമൂഹം ക്രിസ്മസിനെ വരവേൽക്കുന്നത്.

വിവിധ ദേവാലയങ്ങളില്‍ ഇന്ന് വെളുപ്പിന് ക്രിസ്തുമസ് ശുശ്രൂഷ നടന്നു. യാക്കോബായ, ക്‌നാനായ വിഭാഗങ്ങളുടെ തിരുപ്പിറവി ശുശ്രൂഷകള്‍ ഇന്നലെ രാത്രിയോടെ അവസാനിച്ചു. കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടന്നു. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നത്.

മഞ്ഞ് പെയ്തിറങ്ങിയ ഉത്സവരാവില്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്ന് നല്‍കുന്നതാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയഇടയന്റെ ജനനം വാഴ്ത്തുന്ന മുഹൂര്‍ത്തമാണിത്.

ഈ സന്തോഷദിനത്തിൽ എല്ലാവർക്കും 'അന്വേഷണത്തിന്റെ' ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


LATEST NEWS