എച് 1 എന്‍ 1 ; തവളയില്‍ നിന്ന് മരുന്ന് കണ്ടെത്തി മലയാളി ഗവേര്‍ഷകര്‍  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എച് 1 എന്‍ 1 ; തവളയില്‍ നിന്ന് മരുന്ന് കണ്ടെത്തി മലയാളി ഗവേര്‍ഷകര്‍  


കൊച്ചി : പശ്ചിമ ഘട്ടത്തില്‍ കാണുന്ന തവളയുടെ സ്രവത്തില്‍ നിന്ന് എച് 1 എന്‍ 1  ന് മരുന്ന് കണ്ടെത്തിയിരിക്കുകയാണ് മലയാളി ശാസ്ത്രജ്ഞന്‍. ഹൈഡ്രോഫിലികാസ് ബഹുവിസ്തര  എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തവളയുടെ സ്രവത്തിലെ തന്മാത്രകള്‍ വൈറസിനെ നശിപ്പിക്കുന്നു.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരും അമേരിക്കയിലെ എമറി വാക്‌സിന്‍ സെന്ററിലെ അസോഷ്യേറ്റ് പ്രഫസര്‍ ജോഷി ജേക്കബുംചേര്‍ന്നാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിന്റെ ഫലം ശാസ്ത്ര മാസികയായ 'ഇമ്യൂണിറ്റി'യില്‍ പ്രസിദ്ധീകരിച്ചു.

ശരീരത്തിന്റെ പുറത്തു ഓറഞ്ച് നിറത്തിലുള്ള വരകള്‍ കാണപെടുന്ന ഇവയുടെ  തൊലിപ്പുറത്തു  ഉണ്ടാകുന്ന സ്രവത്തിലാണ് എച് 1 എന്‍ 1 വൈറസുകളെ ഇല്ലാതാകാന്‍ കഴിയുന്ന തന്മാത്രകളെ കണ്ടെത്തിയത് .ഉറുമിന് എന്നാണ് ഇവയ്ക് പേര് നലകിയിരിക്കുന്നത് .

തവളകള്‍ക്ക് നേരിയ ഇലക്ട്രിക് ഷോക്ക് നല്‍കിയാണ് ഗവേഷകര്‍ ഇവയില്‍ നിന്ന് സ്രവം ശേഖരിച്ചത്. ഇതിന് ശേഷം തവളകളെ തുറന്നുവിടുകയും ചെയ്തു. ഹാനികരമായ ബാക്ടീരിയകളില്‍ നിന്നും ഫംഗസുകളില്‍ നിന്നും രക്ഷനേടുന്നതിനായാണ് ഈ തവളകള്‍ സ്രവം ഉല്‍പാദിപ്പിക്കുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

ആര്‍ജിസിബിയിലെ ഡീന്‍ ഡോ.കെ.സന്തോഷ് കുമാറിന്റെയും സയന്റിസ്റ്റ് ഡോ.സനല്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ മുമ്പു നടത്തിയ പഠനങ്ങളില്‍ ചില തവളകള്‍ക്ക്പകര്‍ച്ചവ്യാധികള്‍ അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരീക്ഷണങ്ങളാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്.