4,400 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ ഈജിപ്തില്‍ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

4,400 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ ഈജിപ്തില്‍ കണ്ടെത്തി

കെയ്‌റോ: ഈജിപ്തില്‍ പിരമിഡുകളുടെ ഇടയില്‍ 4400 വര്‍ഷം പഴക്കമപള്ള ശവകുടീരം ഗവേഷകര്‍ കണ്ടെത്തി. ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ച പുരോഹിതന്റേതാണീ കല്ലറ. കെയ്‌റോയില്‍ പിരമിഡുകള്‍ നിറഞ്ഞ സ്‌ക്വാറയിലാണ് ഈ കല്ലറ കണ്ടെത്തിയത്. ഒരുപാടു സവിശേഷതകള്‍ നിറഞ്ഞതാണ് ഇപ്പോള്‍ കണ്ടെത്തിയ ഈ പിരമിഡ്.

അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ കാലത്തിലുള്ളതാണ് കല്ലറ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കണ്ടെത്തിയ കല്ലറകളില്‍ വെച്ച് ഏറ്റവും സവിശേഷതകള്‍ നിറഞ്ഞതാണ് ഇതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ ഉള്‍വശം വലിയ കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതും വലിയ പ്രത്യേകതയാണ്.

പലനിറങ്ങളിലും വലുപ്പത്തിലുമുള്ള ഒരുപാടു പ്രതിമകള്‍ ഇതിനകത്തുണ്ട് കൂടാതെ പുരോഹിതന്റെയും ഭാര്യയുടെയും അമ്മയുടെയും പല ചിത്രങ്ങളും ചുമരുകളില്‍ വരച്ചുവെച്ചിരിക്കുന്നു.


 


LATEST NEWS