ഭീകരനായ “യെതി” എന്താണെന്ന് അറിഞ്ഞൂ......!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭീകരനായ “യെതി” എന്താണെന്ന് അറിഞ്ഞൂ......!!

ഹിമാലയന്‍ മലനിരകളില്‍ ചുറ്റിത്തിരിയുന്ന യെതി എന്ന ഭീകരന് 180 ലേറെ വര്‍ഷത്തെ പഴക്കമുണ്ട്

 

ഹിമാലയത്തില്‍ ജീവിക്കുന്നതായി കരുതപ്പെടുന്ന മഞ്ഞു മനുഷ്യന്‍ യതി കെട്ടുകഥയാണെന്ന് ഗവേഷകര്‍.ഹിമക്കരടിയെയാണ് യതിയായി തെറ്റിദ്ധരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ബുഫാലൊ കോളേജ് ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു.റോയല്‍ സൊസൈറ്റി ജേണല്‍ പ്രൊസീഡിംഗ്‌സ് ബിയില്‍ പഠനം പ്രസിദ്ധീകരിച്ചു.യതിയുടേതെന്ന് കരുതിയിരുന്ന ശരീര ഭാഗങ്ങള്‍ വിശദമായ പഠനത്തിന് വിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യക്തികളും മ്യൂസിയങ്ങളും യെതിയുടേതെന്ന പേരില്‍ സൂക്ഷിച്ചിട്ടുള്ള അസ്ഥികള്‍ രോമം പല്ല് തൊലി തുടങ്ങിയ ഡിഎന്‍എ പരിശോധനകള്‍ക്ക് വിധേയമാക്കി.23 കരടികളുടേതാണത്രെ ഇവയല്ലാെ.ഏഷ്യന്‍ ഹിമക്കരടികള്‍ക്ക് ഏഷ്യന്‍ ബ്ലാക്ക ടിബറ്റന്‍ ബ്രൗണ്‍ ഹിമാലയന്‍ ബ്രൗണ്‍ എന്നീ ഉപജാതികളുണ്ട്.ഹിമാലയ മലനിരകളിലെ വിവിധ ഭാഗങ്ങളിലാണ് ഇവ കഴിയുന്നത്.1997ല്‍ ഇറ്റാലിയന്‍ പര്‍വ്വതാരോഹകനായ റെയ്‌നോള്‍ജ് മെസ്സ്‌നര്‍ യതിയെ കണ്ടതായി അവകാശപ്പെട്ടിരുന്നു