ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം തകരുന്നു;പ്രകാശവേഗം മാറിക്കൊണ്ടിരിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം തകരുന്നു;പ്രകാശവേഗം മാറിക്കൊണ്ടിരിക്കുന്നു

ലണ്ടന്‍: ഏതു സാഹചര്യത്തിലും പ്രകാശവേഗം സ്ഥിരമാണ് എന്ന് ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം തകരുന്നു; പ്രകാശവേഗം മാറിക്കൊണ്ടിരിക്കുന്നു എന്ന് ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ കണ്ടെത്തി. ഇതു തെളിയിക്കാനുള്ള പരീക്ഷണം ഉടനുണ്ടാകും.

പ്രകാശവേഗം സ്ഥിരമാണ് എന്ന സിദ്ധാന്തമാണ്, ഊര്‍ജതന്ത്രത്തില്‍, ഐന്‍സ്‌റ്റൈന്റെ ആപേക്ഷിക സിദ്ധാന്തം ഉള്‍പ്പെടെ പലതിനും ആധാരം. പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും ഇതാണ് മാതൃക. ആദിമ മഹാസ്‌ഫോടനത്തിനുശേഷം ഭൂമിയില്‍ എന്തു സംഭവിച്ചു എന്ന് ഗവേഷകര്‍ ആലോചിക്കുന്നത്, ഇതിന്റെ അടിസ്ഥാനത്തിലാണ്.

ആദിമ പ്രപഞ്ചത്തില്‍ പ്രകാശവേഗം ഇന്നത്തെക്കാള്‍ വളരെ കൂടുതലായിരുന്നിരിക്കാമെന്ന് ഇംപീരിയല്‍ കോളജിലെ ജൊയാവോ മഗൈജോ, കാനഡയിലെ പെരിമീറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. നിയാകേഷ് അഫ്‌ഷോര്‍ദിക്കൊപ്പം നടത്തിയ ഗവേഷണത്തില്‍ കാണുന്നു. ക്ഷീരപഥങ്ങള്‍ പോലെ, പ്രപഞ്ചത്തിലെ രൂപങ്ങളുണ്ടായത്, ചില മേഖലകളിലെ സാന്ദ്രതയിലെ ചാഞ്ചാട്ടങ്ങള്‍ കാരണമാണ്. ഈ ആദിമ ചാഞ്ചാട്ടങ്ങളുടെ രേഖ, ഒരു പശ്ചാത്തല വര്‍ണരാജിയായി നില്‍ക്കുന്നു. ഈ വര്‍ണരാജിയിലെ പ്രകാശവേഗ ചാഞ്ചാട്ട കണക്ക് ഈ ഗവേഷകര്‍, ‘ഫിസിക്കല്‍ റിവ്യൂ’വില്‍ പ്രസിദ്ധീകരിച്ചു.


LATEST NEWS