ഭൂമിയില്‍ നിന്ന് പ്രപഞ്ചത്തിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ തയ്യാറെടുത്ത് മെറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭൂമിയില്‍ നിന്ന് പ്രപഞ്ചത്തിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ തയ്യാറെടുത്ത് മെറ്റി

പ്രപഞ്ചത്തിലേക്ക് ഭൂമിയില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കാന്‍ തീരുമാനം. മെറ്റി(മെസേജിങ് എക്‌സ്ട്രാ ടെറിസ്ട്രിയര്‍ ഇന്റലിജന്‍സ്) ആണു പദ്ധതിക്കു പിന്നില്‍. പദ്ധതിക്കെതിരേ സ്റ്റീഫന്‍ ഹോക്കിങ് അടക്കമുള്ള ശാസ്ത്രജ്ഞര്‍ രംഗത്തുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കിയുള്ള സംഘടനയാണു മെറ്റി. തലമുറകള്‍ നീളുന്ന ആശയ വിനിമയമാണു ലക്ഷ്യമെന്നു മെറ്റി പ്രസിഡന്റ് ഡഗ്ലസ് വാകോച്ച് അറിയിച്ചു. 2018 അവസാനത്തോടെ അന്യഗ്രഹങ്ങളിലേക്കുള്ള റേഡിയോ പ്രക്ഷേപണം ആരംഭിക്കും.

സൗരയൂഥത്തെക്കുറിച്ചും ഭൂമിയേക്കുറിച്ചുള്ള വിവരം സന്ദേശത്തില്‍ ഉള്‍ക്കൊള്ളിക്കും. ഇതു പിടിച്ചെടുത്തശേഷം അന്യഗ്രഹജീവികള്‍ ഭൂമിയുമായി ബന്ധപ്പെടുമെന്നാണു പ്രതീക്ഷ. എന്നാല്‍ അന്യഗ്രഹ ജീവികളുമായി അടുപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നത് അപകടമാണെന്നാണു സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വിശ്വാസം. അവര്‍ ഭൂമിയെ കോളനിയാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറയുന്നു.