ചുഴലിക്കാറ്റിന്റെ തീവ്രതയെ പഠിക്കാൻ നാസയുടെ സാറ്റലൈറ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചുഴലിക്കാറ്റിന്റെ തീവ്രതയെ പഠിക്കാൻ നാസയുടെ സാറ്റലൈറ്റ്

വാഷിംഗ്ടൺ: കാലാവസ്‌ഥാ പ്രവചന ശേഷിയുള്ള എട്ടു ചെറിയ സാറ്റലൈറ്റുകളെ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ വിക്ഷേപിച്ചു. ഓർബിറ്റൽ എടികെയുടെ പെഗസസ് എക്സ്എൽ റോക്കറ്റിലാണ് ഭൂസ്‌ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിച്ചത്. പ്രദേശിക സമയം രാവിലെ 8.37നായിരുന്നു വിക്ഷേപണം. 

സൈക്ലോൺ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റമാണ്(സിവൈജിഎൻഎസ്എസ്) ഉപഗ്രഹങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ തീവ്രതയെ മുൻകൂട്ടി മനസിലാക്കാൻ ശേഷിയുള്ള ഉപഗ്രഹങ്ങളാണിത്. കാലാവസ്‌ഥാ നിരീക്ഷണ രംഗത്ത് വൻമുന്നേറ്റമാകും ഉപഗ്രഹങ്ങളുടെ വിക്ഷേപണം.


LATEST NEWS