4000 ഡിഗ്രിയിലും ഉരുകാത്ത പുതിയ ലോഹ സങ്കരം കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

4000 ഡിഗ്രിയിലും ഉരുകാത്ത പുതിയ ലോഹ സങ്കരം കണ്ടെത്തി

ലണ്ടന്‍: താപനില 4,000 ഡിഗ്രി സെല്‍ഷ്യസോളം ഉയര്‍ന്നാലും ഉരുകാത്ത പുതിയൊരു ലോഹ സങ്കരം കണ്ടെത്തി. ഹൈപ്പര്‍ സോണിക് വേഗത്തില്‍ സഞ്ചരിക്കുന്ന ബഹിരാകാശ വാഹനങ്ങളിലും ആണവ റിയാക്ടറുകളിലും പുതിയ കണ്ടെത്തല്‍ വന്‍മുന്നേറ്റത്തിനു വഴിതുറക്കുമെന്നു ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ടന്‍ടാലം കാര്‍ബൈഡ്, ഹാഫ്നിയം കാര്‍ബൈഡ് എന്നിവയുടെ ദ്രവണാങ്കം 3,768 ഡിഗ്രി സെല്‍ഷ്യസും 3,958 ഡിഗ്രി സെല്‍ഷ്യസുമാണ്. ഇവയുടെ സങ്കരം 3,905 ഡിഗ്രി സെല്‍ഷ്യസുവരെ താപത്തെ പ്രതിരോധിക്കും. വന്‍വേഗത്തില്‍ പോകുന്ന ബഹിരാകാശ വാഹനങ്ങളിലാണ് ഉയര്‍ന്ന ചൂടിലും ഉരുകാത്ത ലോഹ സങ്കരങ്ങള്‍ ഉപയോഗിക്കേണ്ടത്. ബഹിരാകാശത്തിലെ ഉയര്‍ന്ന താപനിലയില്‍നിന്നു ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോൾ ഘര്‍ഷണംമൂലമുണ്ടാകുന്ന ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കാനാണിത്.

ഇപ്പോള്‍ കണ്ടുപിടിച്ചിട്ടുള്ള ഹാഫ്നിയം കാര്‍ബൈഡ് കൊണ്ടു പുതിയ തലമുറ ബഹിരാകാശ വാഹനങ്ങളെ പൊതിഞ്ഞാല്‍ അവയിലും ഗഗനചാരികളെ അയയ്ക്കാന്‍ കഴിയുമെന്നും ഇംപീരിയല്‍ കോളജിലെ ശാസ്ത്രജ്ഞന്‍ സെഡില്ലോസ്-ബറാസാ പറഞ്ഞു.