ബ്ലഡ് മൂണ്‍ വരുന്നു... കൂടെ സൂപ്പര്‍ മൂണും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്ലഡ് മൂണ്‍ വരുന്നു... കൂടെ സൂപ്പര്‍ മൂണും

പതിവില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രന്‍ ചുവന്ന നിറത്തില്‍ പ്രത്യക്ഷപ്പെടും. ജനുവരി 31 ന് രാത്രിയായിരിക്കും ഇത്. ഈ പ്രതിഭാസത്തെ ആണ് ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.ഭൂമിയുടെ അന്തരീക്ഷം എത്രത്തോളം മലിനമാണ് എന്നതാണ് അത് സൂചിപ്പിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സൂര്യോദയത്തിന്റെ സമയത്തും അസ്തമയത്തിന്റെ സമയത്തും സൂര്യന്‍ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. 

എന്നാല്‍ ഇത്തവണത്തെ ബ്ലഡ് മൂണിന് ഒരു പ്രത്യേകതയുണ്ട്. മൂന്ന് ചാന്ദ്ര പ്രതിഭാസങ്ങളാണ് ഒറ്റ ദിനത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ബ്ലഡ് മൂണിനൊപ്പം സൂപ്പര്‍ മൂണ്‍ പ്രതിഭാസവും ബ്ലൂ മൂണും ഒരേ ദിനത്തില്‍ സംഭവിക്കും.ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്.

ഈ സമയത്ത് ചന്ദ്ര ബിംബത്തിന്റെ വലിപ്പം സാധാരണ ഗതിയില്‍ നിന്നും 14 ശതമാനം വരെ വലുതാകാറുണ്ട്. ബ്ലൂ മൂണ്‍ എന്നാല്‍ ഒരു മാസത്തിനുള്ളില്‍ വരുന്ന രണ്ടാമത്തെ പൗര്‍ണമിയാണ്.

 


LATEST NEWS