ബ്ലഡ്മൂണ്‍ ദൃശ്യമാകുന്ന സമയങ്ങളില്‍ ഭൂമിയില്‍ ഈ മാറ്റങ്ങളുണ്ടായോക്കാം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്ലഡ്മൂണ്‍ ദൃശ്യമാകുന്ന സമയങ്ങളില്‍ ഭൂമിയില്‍ ഈ മാറ്റങ്ങളുണ്ടായോക്കാം 

ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ചാന്ദ്രവിസ്മയം കണ്ടില്ലെങ്കില്‍ ഈ ജന്മത്തില്‍ പിന്നെ കാണാന്‍ കഴിയില്ല. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്നത്തെ സന്ധ്യാമാനത്തു കാണാം. ഇവ മൂന്നും അപൂര്‍വ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വം. 

ബ്ലഡ്മൂണ്‍ ദൃശ്യമാകുന്ന സമയങ്ങളില്‍ ഭൂമിയില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് ശാസ്ത്രീയമായി തന്നെ വിശദീകരണമുണ്ട്. ഈ ദിവസങ്ങളില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവരണ അതോറിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനത്തിനും സാധ്യതയുണ്ട്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളില്‍ കടലിനെ സൂക്ഷിക്കണം. കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികില്‍ വരുന്ന സൂപ്പര്‍ മൂണ്‍ സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്.

ഭൗമപാളികള്‍ തമ്മില്‍ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനീഷ്യയിലെ ജാവാ കടലിടുക്കുപോലുള്ള ഭ്രംശമേഖലകളിലുമായിരിക്കും ഭൂചലനത്തിന് സാധ്യത. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും സൂപ്പര്‍മൂണിന്റെ ഫലമായി ചെറു ചലനങ്ങള്‍ക്കു സാധ്യതയുണ്ട്. ഇന്തോനേഷ്യയോടു ചേര്‍ന്നു കിടക്കുന്ന ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളും സാധ്യതാമേഖലകളുടെ പട്ടികയിലുണ്ട്.

ഭൗമപാളികള്‍ തമ്മില്‍ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനീഷ്യയിലെ ജാവാ കടലിടുക്കുപോലുള്ള ഭ്രംശമേഖലകളിലുമായിരിക്കും ഭൂചലനത്തിന് സാധ്യത. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും സൂപ്പര്‍മൂണിന്റെ ഫലമായി ചെറു ചലനങ്ങള്‍ക്കു സാധ്യതയുണ്ട്. ഇന്തോനേഷ്യയോടു ചേര്‍ന്നു കിടക്കുന്ന ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളും സാധ്യതാമേഖലകളുടെ പട്ടികയിലുണ്ട്.

ആകര്‍ഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചില്‍ അനുഭവപ്പെടാന്‍ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങള്‍ പിന്നീട് വന്‍ ഭൂകമ്ബങ്ങളിലേക്കു നയിക്കുന്നതായി നേരത്തെ നടന്ന ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചന്ദ്രന്റെയും സൂര്യന്റെയും ആകര്‍ഷണം ഒരുമിച്ച് അനുഭവപ്പെടുമ്‌ബോള്‍ ഭൂചലനസാധ്യത ഏറുന്നതായി പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന സൂപ്പര്‍മൂണ്‍ സമയത്ത് ആകര്‍ഷണ ശക്തിമൂലം ഭൗമപാളികള്‍ ഒന്നിനടിയില്‍ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനത്തില്‍ തെളിഞ്ഞു.

വടക്കെ അമേരിക്കന്‍ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്ബത്തിനു പെട്ടെന്നു പ്രേരകമായത്. ചന്ദ്രഗ്രഹണവും സൂപ്പര്‍മൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങള്‍ പൊട്ടിത്തെറിക്കകൂടി ചെയ്താല്‍ (സോളാര്‍ ഫ്‌ലെയര്‍) ഭൂമിയില്‍ പലതും സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിരുന്നു.


LATEST NEWS