ബ്ലു ബ്ലഡ്​ സൂപ്പർ മൂൺ - 152 വർഷങ്ങൾക്ക് ശേഷം ഇന്ന് ആകാശ വിസ്​മയം കാണാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്ലു ബ്ലഡ്​ സൂപ്പർ മൂൺ - 152 വർഷങ്ങൾക്ക് ശേഷം ഇന്ന് ആകാശ വിസ്​മയം കാണാം

ശാ​സ്​​ത്ര​ലോ​കം കാ​ത്തി​രി​ക്കു​ന്ന അ​ത്യ​പൂ​ർ​വ ആ​കാ​ശ​വി​സ്​​മ​യം ഇ​ന്ന്. ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ചാന്ദ്രവിസ്മയം ഇതിനു മുൻപ് ഉണ്ടായത് 152 വർഷങ്ങൾക്ക് മുൻപ് 1866 ലാണ്. പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം, സൂ​പ്പ​ർ മൂ​ൺ, ബ്ലൂ ​മൂ​ൺ, ബ്ല​ഡ്​ മൂ​ൺ എ​ന്നീ  ആ​കാ​ശ​വി​സ്​​മ​യ​ങ്ങ​ൾ ഒരുമിച്ച് ഇന്ന് ആകാശത്ത് വർണ്ണ വിസ്മയം തീർക്കും. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കും.

ഇ​ന്ത്യ​ൻ സ​മ​യ​മ​നു​സ​രി​ച്ച്​ വൈ​കീ​ട്ട്​ 5.18 നാ​ണ്​ ഗ്ര​ഹ​ണം ആ​രം​ഭി​ക്കു​ന്ന​ത്. 6.21 ആകുമ്പോഴേക്കും ചു​വ​ന്ന പൂ​ർ​ണ​ച​ന്ദ്ര​നെ കാ​ണാ​നാ​കും. 7.37ന്​ ​ആ​കാ​ശ​വി​സ്​​മ​യം പൂ​ർ​ണ​ത​യി​ലെ​ത്തും. എ​ന്നാ​ൽ, ഭൂ​മി​യു​ടെ നി​ഴ​ൽ ച​​ന്ദ്ര​നി​ൽ പ​തി​ച്ച​ശേ​ഷ​വും 8.41 വ​രെ അ​ർ​ധ​ച​​ന്ദ്ര​നെ ദൃ​ശ്യ​മാ​​കും. ​ന​ഗ്​​ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട്​ കാ​ണാ​ൻ സാ​ധി​ക്കു​ന്ന ഇൗ ​പ്ര​തി​ഭാ​സം കേ​ര​ള​ത്തി​ലെ ആ​കാ​ശ​ത്തും കാ​ണാം. ഇ​ന്ന്​ ച​ന്ദ്ര​ൻ ഭൂ​മി​യോ​ട്​​ ഏ​റ്റ​വും അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ പ​തി​വി​ൽ​നി​​ന്നും 14 ശ​ത​മാ​ന​ത്തോ​ളം വ​ലു​താ​യാ​ണ്​ കാ​ണാ​നാ​കു​ക. 

ഇ​ന്ത്യ​യി​ൽ ഇൗ ​വ​ർ​ഷം ത​ന്നെ ജൂ​ലൈ 27ന്​ ​ച​ന്ദ്ര​ഗ്ര​ഹ​ണം ന​ട​ക്കു​മെ​ങ്കി​ലും ബ്ലൂ ​മൂ​ൺ, സൂ​പ്പ​ർ മൂ​ൺ പ്ര​തി​ഭാ​സ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. 200ാം നൂ​റ്റാ​ണ്ടി​ൽ ആ​ർ​ക്കും കാ​ണാ​നാ​കാ​ത്ത ഇൗ ​കാ​ഴ്​​ച​യാ​ണ്​ ഇ​ന്ന്​ കി​ഴ​ക്കേ ആ​കാ​ശ​ത്തി​ൽ ദൃശ്യമാവുക. 


LATEST NEWS