ഭൂമിയില്‍ പൂക്കള്‍ ഉണ്ടാകുന്നതിനു മുന്‍പും ചിത്രശലഭങ്ങള്‍ ജീവിച്ചിരുന്നു എന്ന് കണ്ടെത്തല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭൂമിയില്‍ പൂക്കള്‍ ഉണ്ടാകുന്നതിനു മുന്‍പും ചിത്രശലഭങ്ങള്‍ ജീവിച്ചിരുന്നു എന്ന് കണ്ടെത്തല്‍

ഭൂമിയില്‍ പൂക്കള്‍ ഉണ്ടാകുന്നതിനു മുന്‍പും ചിത്രശലഭങ്ങള്‍ ജീവിച്ചിരുന്നു എന്നതിനു തെളിവുമായി ശാസ്ത്രഞര്‍. വടക്കേ ജര്‍മ്മനിയില്‍ നിനും ലഭിച്ച ചിത്രശലഭങ്ങളുടെ 70 ഫോസിലുകള്‍ ഇതിനു തെളിവാണെന്ന് ശാസ്ത്രഞര്‍ അഭിപ്രായപെട്ടു.

ഓര്‍ഡര്‍ ലെപ്പിടോപ്ട്രയില്‍  ഉള്‍പ്പെടുന്ന ഈ ഷഡ്പദങ്ങളുടെ ഫോസിലുകള്‍ ഏതാണ്ട് 200 മില്യന്‍ വര്‍ഷത്തോളം പഴം ഉള്ളതാണ്. അതായത് ദിനോസറുകളുടെ കാലം മുതല്‍ക്കേ ഉള്ളത്.

2017ലെ ജേര്‍ണല്‍ നേച്ചര്‍ കമ്മ്യൂണിക്കെഷന്‍റെ പഠന റിപ്പോര്‍ട്ട് പ്രകാരം 140 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ലോകത്തിലെ ആദ്യത്തെ പൂവിടുന്ന ചെടികള്‍ (ആന്‍ജിയോസ്പെമ്സ്) ഉണ്ടാകുന്നത്. അപ്പോള്‍ അതിനു മുന്‍പും ചിത്രശലഭങ്ങള്‍ ജീവിച്ചിരുന്നു എന്ന്‍ ഗവേഷകര്‍ അഭിപ്രായപെട്ടു.

ലെപ്പിടോപ്ട്ര ഓര്‍ഡറില്‍ ഉള്ള ഈ ചിത്രശലഭങ്ങളുടെ ഭക്ഷണരീതി മറ്റെന്തോ ആയിരുന്നു. ആന്‍ജിയോസ്പെമ്സ് ഉണ്ടായതിനു ശേഷം ഇവയ്ക്ക് പരിണാമം സംഭവിച്ച് തേന്‍ ഇവരുടെ പ്രധാന ആഹാരമായി മാറിയതാണ് എന്നാണ് ശാസ്ത്രഞരുടെ വെളിപ്പെടുത്തല്‍.


LATEST NEWS