ചന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റേയും ഭൂമിയുടേയും ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റേയും ഭൂമിയുടേയും ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റേയും ഭൂമിയുടേയും ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. നിര്‍ണായക ഘട്ടം പിന്നിട്ട ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി കഴിഞ്ഞു. സെപ്റ്റംബര്‍ 7-ന് ചാന്ദ്രോപരിതലത്തില്‍ ചാന്ദ്രയാന്‍-2 ലാന്‍ഡിങ്ങ് നടത്തും. അതേസമയം, ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ വ്യാഴാഴ്ച ഐഎസ്ആര്‍ഒ പുറത്ത് വിട്ടിരുന്നു.

ജൂലൈ 22-നാണ് ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
 
സെപ്റ്റംബര്‍ 2ന് ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വേര്‍പെടും. സെപ്റ്റംബര്‍ 7ന് ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ 2 ചരിത്രപരമായ ലാന്‍ഡിങ് നടത്തുമെന്ന് ഇസ്രോ അറിയിച്ചു. പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും ലാന്‍ഡിങ് നടത്തുക.