ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യും; ദൗത്യം 95 ശതമാനം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യും; ദൗത്യം 95 ശതമാനം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ

ബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. 

നേരത്തെ പദ്ധതിയിട്ടതില്‍ നിന്ന് ആറുവര്‍ഷം കൂടുതലാണിത്. നേരത്തെ ഒരു വര്‍ഷം ഭ്രമണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

100 കിലോമീ​റ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ 2379 കിലോഗ്രാം ഭാരമുള്ള ഓര്‍ബി​റ്റര്‍ ഏഴുവ‍ര്‍ഷത്തിലേറെ ചന്ദ്രനെ വലംവയ്ക്കും. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍ബി​റ്ററിലുള്ള ഉപകരണങ്ങള്‍ ശേഖരിച്ച്‌ ഭൂമിയിലെ കണ്‍ട്രോള്‍ റൂമിന് കൈമാറും. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേ​റ്റഡ് ലാര്‍ജ് അറേ സോഫ്​റ്റ് എക്‌സ്റേ സ്‌പെക്‌ട്റോമീ​റ്ററും അന്തരീക്ഷഘടനയെ കുറിച്ച്‌ പഠിക്കാന്‍ 'ചേസ് 2'വും സൂര്യനില്‍ നിന്നുള്ള എക്‌സ്റേ വികിരണങ്ങളെപ്പ​റ്റി പഠിക്കാന്‍ സോളര്‍ എക്‌സ്റേ മോണി​റ്ററും ഓര്‍ബി​റ്ററിലുണ്ട്.

റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ചന്ദ്രനെ സ്‌കാന്‍ ചെയ്യാന്‍ സിന്ത​റ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാന്‍ ഇമേജിംഗ് ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോമീ​റ്ററും സ്ഥലം കൃത്യമായി അടയാളപ്പെടുത്താന്‍ ഓര്‍ബി​റ്റര്‍ ഹൈ റെസല്യൂഷന്‍ കാമറയും ഓര്‍ബി​റ്ററില്‍ ഘടിപ്പിച്ചിട്ടുണ്ട്.


LATEST NEWS