ചന്ദ്രപര്യവേക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടമായ ചന്ദ്രയാന്‍ രണ്ട് ഏപ്രിലില്‍ വിക്ഷേപിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചന്ദ്രപര്യവേക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടമായ ചന്ദ്രയാന്‍ രണ്ട് ഏപ്രിലില്‍ വിക്ഷേപിക്കും

ന്യൂഡല്‍ഹി : ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ റോവര്‍ ഇറക്കി പര്യവേഷണം നടത്തുന്ന ഐഎസ്ആര്‍ഒയുടെ ആദ്യത്തെ പദ്ധതിയാണ് ചന്ദ്രയാന്‍ രണ്ട്. വിക്ഷേപണത്തിന് നിശ്ചയിച്ചിരിക്കുന്നത് എപ്രിലാണെങ്കിലും എന്തെങ്കിലും കാരണത്താല്‍ ഇത് നീട്ടിവയ്ക്കേണ്ടിവന്നാല്‍ നവംബറിലാകും വിക്ഷേപണം നടക്കുകയെന്നും കെ. ശിവന്‍ വിശദീകരിച്ചു. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന പേടകം, റോവര്‍, ഇതിനെ ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നീ മൂന്നു ഘട്ടങ്ങളാണ് ചാന്ദ്രയാന്‍ രണ്ടിലുള്ളത്. 800 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇത്. റോവറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു.