ഇന്ത്യ ‘അഹിംസാ ഇറച്ചി’ (ക്ലീന്‍ മീറ്റ്)  പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കേന്ദ്ര  വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ ‘അഹിംസാ ഇറച്ചി’ (ക്ലീന്‍ മീറ്റ്)   പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കേന്ദ്ര   വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി

വൈദ്യുതിക്കും കമ്പ്യൂട്ടറിനും പിന്നാലെ മറ്റൊരു
വിപ്ലവകരമായ കണ്ടുപിടിത്തമാകും. ഇന്ത്യ 'അഹിംസാ ഇറച്ചി' (ക്ലീന്‍ മീറ്റ്)
പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കേന്ദ്ര
വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി.
മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍
കൃത്രിമമായി നിര്‍മ്മിക്കുന്ന ഇറച്ചിയെ ആണ് ക്ലീന്‍
മീറ്റ് എന്ന് വിളിക്കുന്നത്.

 

കള്‍ച്ചേര്‍ഡ്‌ മീറ്റ് സിന്തറ്റിക്ക്
മീറ്റ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.
ആഗോള ഭക്ഷണ മേഖലയില്‍ വിപ്ലവങ്ങള്‍
സൃഷ്ടിക്കാന്‍ പോകുന്ന ഈ ഇറച്ചി ചുരുങ്ങിയ
വര്‍ഷങ്ങള്‍ കൊണ്ടു തന്നെ വിപണിയില്‍
എത്തുമെന്നാണ് കരുതുന്നത്. ഈ ഇറച്ചി
നിര്‍മിക്കുമ്പോള്‍ ഒരു ജീവിയെയും കൊല്ലേണ്ടതില്ല
എന്നതിനാലാണ് ഇത് അഹിംസാ ഇറച്ചി എന്നും
അറിയപ്പെടുന്നത്.

66 ശതമാനം ആളുകളും ഈ
കൃത്രിമ ഇറച്ചി സ്വീകരിക്കാന്‍ തയ്യാറാണെന്ന്
സര്‍വേകള്‍ വ്യക്തമാക്കുന്നതായി മന്ത്രി
വ്യക്തമാക്കി. നമ്മള്‍ വിദേശ കമ്പനികളെ ഈ
മേഖലയില്‍ അനുവദിച്ചാല്‍ അഹിംസാ ഇറച്ചി വലിയ
ചിലവേറിയതാകും. സാധാരണ ഇറച്ചിയെ
പൂര്‍ണമായും മാറ്റി അഹിംസാ ഇറച്ചി ഉപയോഗിക്കാന്‍
 കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.

വെങ്കീസ്
ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഈ മേഖലയില്‍
ഗവേഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു. 


LATEST NEWS