എട്ട് കോടി വര്‍ഷം പഴക്കമുള്ള മത്സ്യവര്‍ഗ്ഗത്തെ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എട്ട് കോടി വര്‍ഷം പഴക്കമുള്ള മത്സ്യവര്‍ഗ്ഗത്തെ കണ്ടെത്തി

വാഷിങ്ടണ്‍: ശാസ്ത്രലോകത്ത് പുതിയ അറിവ് നല്‍കി പോര്‍ച്ചുഗീസ് തീരത്തു നിന്ന് കണ്ടെത്തിയ സ്രാവ് ഇനത്തില്‍ പെട്ട ജീവി. ശരീരം പാമ്പിന്റെ പോലെയും ഇരപിടിയന്‍ ജീവിയുടെതിന് സമാനമായതാടിയെല്ലുമുള്ള ഈ വിഭാഗത്തിന് എകദേശം 300 പല്ലുകളുള്ളതായി കണ്ടെത്തി.യുറോപ്യന്‍ യൂണിയന്‍ മത്സ്യസമ്പത്ത് ഗവേഷകരാണ് അല്‍ഗ്രേവ് തീരത്തുനിന്ന് ഈ അപൂര്‍വ്വ കണ്ടെത്തല്‍ നടത്തിയത്. എട്ട് കോടി വര്‍ഷം മുമ്പ് ജിവിച്ചിരുന്ന ഈ ജീവി വര്‍ഗ്ഗത്തിന് ‘ജീവിക്കുന്ന ഫോസില്‍’ എന്നാണ് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.

പോര്‍ട്ടിമോ പ്രദേശത്തുനിന്ന് 701 അടി താഴ്ചയില്‍കണ്ടെത്തിയ ആണ്‍ മത്സ്യത്തിന് 6 അടി വരെ നീളമുണ്ടാകും. കടലിന്റെ അടിത്തട്ടില്‍ മാത്രം കഴിയുന്ന ഇവയെ മനുഷ്യര്‍ക്ക് അത്രപെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ല. ജപ്പാന്‍, ന്യൂസിലന്റ്, ഓസ്‌ട്രേലിയ തീരങ്ങളില്‍ ഇവയെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.ദിനോസറുകളുടെ കാലത്ത് ജിവിച്ചിരുന്ന ജീവിവര്‍ഗ്ഗത്തിലെ പ്രധാനിയാണ് ഇപ്പോള്‍ കണ്ടെത്തിയ ഈ ജീവിവര്‍ഗ്ഗമെന്നാണ് ശാസ്ത്രലോകത്തിന്റെ നിരീക്ഷണം.