ചന്ദ്രയാന്‍ 2 പ​ക​ര്‍​ത്തി​യ ആദ്യ ചിത്രങ്ങള്‍ ഐ​എ​സ്‌ആ​ര്‍​ഒ പു​റ​ത്തു​വിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചന്ദ്രയാന്‍ 2 പ​ക​ര്‍​ത്തി​യ ആദ്യ ചിത്രങ്ങള്‍ ഐ​എ​സ്‌ആ​ര്‍​ഒ പു​റ​ത്തു​വിട്ടു

ബെംഗലൂരു: ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ ഐ. എസ്.ആര്‍.ഒ പുറത്ത് വിട്ടു. വി​ക്രം ലാ​ന്‍​ഡ​റി​ലെ കാ​മ​റ ഉ​പ​യോ​ഗി​ച്ച്‌ പ​ക​ര്‍​ത്തി​യ ചി​ത്ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ നി​ന്ന് 2650 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള​പ്പോ​ള്‍ എ​ടു​ത്ത​താ​ണ് ഈ ​ചി​ത്ര​മെ​ന്നും ഐ​എ​സ്‌ആ​ര്‍​ഒ ട്വീ​റ്റ് ചെ​യ്തു. 

ചന്ദ്രോപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ അകലെ നിന്ന് വിക്രം ലന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

സെപ്തംബര്‍ എഴിനു പുലര്‍ച്ചെ 1.30 നും 2.30-നും ഇടയ്‌ക്ക് പേടകം ചന്ദ്രോപരിതലത്തിന് നൂറു കിലോമീറ്റര്‍ അടുത്തെത്തും. പിന്നീടാണ് പേടകത്തില്‍ നിന്ന് പുറത്തേക്കു വരുന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ജൂലായ് 22 ന് യാത്ര തുടങ്ങിയ പേടകം 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തുക. ദൗത്യം വിജയിച്ചാല്‍ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും.


LATEST NEWS