നാസയുടെ ആദ്യ സൗരദൗത്യമായ ‘പാര്‍ക്കര്‍ സോളാര്‍ പ്രോബ്’ ജൂലായ് 31ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാസയുടെ ആദ്യ സൗരദൗത്യമായ ‘പാര്‍ക്കര്‍ സോളാര്‍ പ്രോബ്’ ജൂലായ് 31ന്

വാഷിംഗ്ടണ്‍: സൂര്യനിലേക്കുള്ള മനുഷ്യന്റെ ആദ്യ സൗരദൗത്യമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ജൂലായ് 31ന് തുടങ്ങും. സൂര്യന്റെ ഉപരിതല പാളിയെ ലക്ഷ്യമാക്കി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തുന്ന ഗവേഷണ പേടകവുമായി ഡെല്‍റ്റ 4 എന്ന റോക്കറ്റ് അന്ന് കേപ്കനാവറിലെ കെന്നഡ് സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരും. സൂര്യന്റെ പുറംപാളിയെന്ന് അറിയപ്പെടുന്ന കൊറോണയെ കുറിച്ച്‌ പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

സൗരോപരിതലത്തില്‍ നിന്ന് 98 ലക്ഷം കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം സൂര്യനെ ചുറ്റുക. ഏഴ് വര്‍ഷമാണ് ഈ ദൗത്യത്തിന്റെ കാലാവധി. 

സൂര്യനില്‍ നിന്ന് അതിതീവ്രവും ചൂടേറിയതുമയ കിരണങ്ങളാണ് പുറത്ത് വരുന്നത് എന്നതിനാല്‍ തന്നെ വളരെ കനത്ത താപപ്രതിരോധ കവചമായിരിക്കും പേടകത്തില്‍ സ്ഥാപിക്കുക. സൂര്യനില്‍ നിന്നുള്ള കൊടുംചൂടേറിയ വികിരണങ്ങളെയും സൗരവാതങ്ങളെപ്പറ്റിയുള്ള വിലയേറിയ വിവരങ്ങള്‍ കണ്ടെത്താന്‍ പേടകത്തിന് കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ.


LATEST NEWS