കേള്‍വി കുറവ് തടയാന്‍ ജീന്‍ ടെക്നോളജി; ആദ്യ പരീക്ഷണം എലികളില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേള്‍വി കുറവ് തടയാന്‍ ജീന്‍ ടെക്നോളജി; ആദ്യ പരീക്ഷണം എലികളില്‍

മനുഷ്യനില്‍ ഉണ്ടാകുന്ന കേള്‍വികുറവ് പരിഹരിക്കുനതിനു മുന്നോടിയായ ശാസ്ത്രഞര്‍ എലികളില്‍ പരീക്ഷണംനടത്തി. ജീന്‍ എഡിറ്റിംഗ് ടൂള്‍ ആയ CRISPR-Cas9 ആണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
ജീനോം എഡിറ്റിംഗ് കോക്ക്ട്ടെയ്ല്‍ ഇന്ജക്ഷനിലൂടെ മൃഗങ്ങളിലെ കേള്‍വികുറവ് പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് ഹാര്‍വാര്‍ഡ്‌ യുണിവേഴ്സിറ്റി പ്രൊഫസ്സര്‍ ആയ ഡേവിഡ്‌ ആര്‍ ലൂ അവകാശപെട്ടു.
മനുഷ്യനില്‍ ഉണ്ടാകുന്ന കേള്‍വികുറവ് ചികിത്സിച്ചു മാറുന്നതില്‍ ഒരു പരിധിയുണ്ട്. ജെനറ്റിക്ക് മ്യുട്ടെഷന്‍ കാരണമുണ്ടാകുന്ന കേള്‍വി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ശാസ്ത്രലോകം ഇതുവരെയും കണ്ടു പിടിചിട്ടില്ല.
Tmc1 ജീനില്‍ ഉണ്ടാകുന്ന മ്യുട്ടെഷനാണ് ഇതിലൊന്നു. ഈ  സെല്ലില്‍ ഉണ്ടാകുന്ന ചെറിയൊരു പരിവര്‍ത്തനം മതി വര്‍ദ്ധിച്ചുവരുന്ന കേള്‍വികുറവ് പൂര്‍ണ്ണബാധിരതയ്ക്ക്ക് കാരണമാകും.
ഇതിനു പരിഹാരം എന്നോണം ശാസ്ത്രജ്ഞര്‍ CRISPR എന്ന  ജീന്‍ എഡിറ്റിംഗ് ടൂള്‍ ബാധിക്കപെട്ട എലിയുടെ ശരീരത്തില്‍ കുത്തി വെച്ചു. എട്ടു ആഴ്ചകള്‍ക്ക് ശേഷം എലികളില്‍ മാറ്റമുണ്ടായി.
ഇത് പൂര്‍ണമായി പരീക്ഷിച്ചു വിജയിച്ചതിനു ശേഷം മനുഷ്യനില്‍ പരീക്ഷിക്കും.അതിനു ഇനിയും ഏറെ ശാസ്ത്രീയ പ്രവര്‍ത്തങ്ങള്‍ ചെയ്യാനുണ്ടെന്നും ഡോ. ഡേവിഡ്‌ ലൂ പറഞ്ഞു.