കൃതിമ ഗര്‍ഭപാത്രത്തില്‍ ആട്ടിന്‍കുട്ടിയെ വളര്‍ത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കൃതിമ ഗര്‍ഭപാത്രത്തില്‍ ആട്ടിന്‍കുട്ടിയെ വളര്‍ത്തുന്നു

ഫിഡാല്‍ഫിയ: ശാസ്ത്രലോകത് പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് ഫിഡാല്‍ഫിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ ഫെറ്റല്‍ റിസേർച് സെന്റർ.പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ ആട്ടിന്‍ കുഞ്ഞിനെ വളർത്തിയാണ് നിർണായക പരീക്ഷണം നടത്തുന്നത് .വളർച്ച പൂര്ണമാകാതെ ജനിക്കുന്ന കുട്ടികൾക്ക് ഇതുവഴി വളർച്ചപുർത്തിയാകാൻ  സാധിക്കുമെന്നാണ് പ്രതീഷിക്കുന്നത്.

 ഇപ്പോഴത്തെ പരീക്ഷണം വിജയകരമായല്‍ 2025ഓടെ മനുഷ്യ കുഞ്ഞിലും ഇത് പരീക്ഷിക്കാം എന്നാണ് സെന്‍റര്‍ ഫോര്‍ ഫെറ്റല്‍ റിസര്‍ച്ചിലെ ഡയറക്ടറായ ഡോ. അലന്‍ ഫ്ലേക്ക് പറയുന്നത്. നിലവില്‍ ഇത്തരം കുട്ടികളെ ഇന്‍ക്യുബേറ്ററിലാണ് കിടത്താറുള്ളത്. എന്നാല്‍ ഇത്തരം ഇന്‍ക്യൂബേറ്ററുകള്‍ക്ക് പകരമായി ഗര്‍ഭപാത്രത്തിലെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടാണ് കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

കൃത്രിമ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുട്ടിയെ വലയം ചെയ്തുകൊണ്ട് ഒരു ദ്രാവകം ഉണ്ടായിരിക്കും. ഗര്‍ഭപാത്രത്തിലുള്ള അമിനോട്ടിക്ക് ഫ്‌ലൂയിഡിന് സമാനമായിരിക്കും ഇത്. ഇതിന് പുറമെ ഗര്‍ഭപാത്രത്തിലുള്ളത് പോലെ പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിന് ശ്വസിക്കാനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. 

ഇന്‍ക്യൂബേറ്ററില്‍ കിടക്കുന്ന കുട്ടി അതിന്റെ ചെറുതും വികസിച്ചിട്ടില്ലാത്തതുമായ ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. അപ്പോള്‍ ശ്വാസകോശ അണുബാധ കുഞ്ഞിനുണ്ടാകുന്നതിനും മരണം സംഭവിക്കാനും സാധ്യതയുമുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഇത് തടയാനാകുമെന്നത് പ്രധാന നേട്ടമാണ്.
 
കൃത്രിമഗര്‍ഭപാത്രത്തിലെ ലിക്യുഡ് പരിസ്ഥിതി കാരണം കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലേതിനേക്കാള്‍ അണുബാധയില്‍ നിന്നും പ്രതിരോധിക്കാനുമാകും. വളര്‍ച്ചയെത്താതെ ജനിക്കുന്ന കുട്ടികള്‍ അതിജീവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിന് പുറമെ ഇവരെ കൂടുതല്‍ ആരോഗ്യവാന്മാരാക്കി മാറ്റാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നു.


LATEST NEWS