മണിക്കൂറില്‍ ഒരുലക്ഷത്തിലധികം കിലോമീറ്റര്‍ സ്പീഡുള്ള ഉല്‍ക്ക ഫെബ്രുവരി നാലിന് ഭൂമിക്ക് സമീപം കടന്ന് പോകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മണിക്കൂറില്‍ ഒരുലക്ഷത്തിലധികം കിലോമീറ്റര്‍ സ്പീഡുള്ള ഉല്‍ക്ക ഫെബ്രുവരി നാലിന് ഭൂമിക്ക് സമീപം കടന്ന് പോകുന്നു

മണിക്കൂറില്‍ ഒരുലക്ഷത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞുപോകുന്ന ഉല്‍ക്ക ഭൂമിക്ക് അപകടമുണ്ടാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുപറയാന്‍ നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇതേവരെ സാധിച്ചിട്ടില്ല.1.1 കിലോമീറ്റര്‍ വീതിയുള്ളതാണ് ഈ ഉല്‍ക്കയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. 0.8 കിലോമീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം. ഭൂമിയില്‍നിന്ന് 42 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണ് ഉല്‍ക്ക കടന്നുപോകുന്നതെങ്കിലും ബഹിരാകാശ വസ്തുക്കളുടെ യാത്രാപഥം കണക്കിലെടുക്കുമ്ബോള്‍ ഇതത്ര അകലെയൊന്നുമല്ല. അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ളത് എന്ന ഗണത്തിലാണ് 2002 എജെ129 എന്ന പേരിലുള്ള ഉല്‍ക്കയെ പെടുത്തിയിട്ടുള്ളത്. മനുഷ്യനിര്‍മ്മിതമായ അതിവേഗ വിമാനത്തെക്കാള്‍ 15 മടങ്ങ് വേഗത്തിലാണ് ഉല്‍ക്കയുടെ പോക്ക്.


LATEST NEWS