ടാങ്ക് വേധ മിസൈല്‍ നാഗിന്റെ പരീക്ഷണം വിജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ടാങ്ക് വേധ മിസൈല്‍ നാഗിന്റെ പരീക്ഷണം വിജയം

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ച്ച ടാ​ങ്ക് വേ​ധ മി​സൈ​ലാ​യ നാ​ഗ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്റാ​നി​ലെ ഫ​യ​റിം​ഗ് റേ​ഞ്ചി​ല്‍ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു പ​രീ​ക്ഷ​ണ​മെ​ന്ന് ഡി​ആ​ര്‍​ഡി​ഒ (ഡി​ഫ​ന്‍​സ് റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍) അ​റി​യി​ച്ചു. 

രാത്രിയും പകലുമായി വ്യത്യസ്ത സമയങ്ങളിലായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയത്. മൂന്ന് സാഹചര്യത്തിലും മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചെന്ന് ഡിആര്‍ഡിഒ പറയുന്നത്. കരസേനയില്‍ മിസൈല്‍ സംവിധാനം ഉള്‍പ്പെടുത്താന്‍ 524 കോടിയുടെ പദ്ധതിക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്.

പൂ​ര്‍​ണ​മാ​യും ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മൂ​ന്നാം ത​ല​മു​റ​യി​ല്‍​പെ​ട്ട അ​ത്യാ​ധു​നി​ക ടാ​ങ്ക് വേ​ധ മി​സൈ​ലാ​ണ് നാ​ഗ്. നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ധിക്കും. കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണ് നാഗ് മിസൈല്‍. ശ​ത്രു​ക്ക​ളു​ടെ ടാ​ങ്കു​ക​ളെ പ​ക​ലും രാ​ത്രി​യി​ലും ഒ​രേ​പോ​ലെ കൃ​ത്യ​മാ​യി ആ​ക്ര​മി​ച്ച്‌ ത​ക​ര്‍​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. നാ​ലു കി​ലോ​മീ​റ്റ​ര്‍ പ്ര​ഹ​ര​പ​രി​ധി​യു​ള്ള നാ​ഗ് മി​സൈ​ല്‍ ഏ​തു കാ​ലാ​വ​സ്ഥ​യി​ലും ഉ​പ​യോ​ഗി​ക്കാം. ഇതിന്റെ കാര്യക്ഷമത കൂടുതല്‍ ഉറപ്പാക്കുന്നതിനാണ് തിങ്കളാഴ്ച പരീക്ഷണം നടത്തിയത്.

നാല് കിലോമീറ്റര്‍ പ്രഹരപരിധിയുള്ള നാഗ് മിസൈല്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം. തെര്‍മല്‍ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച്‌ ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്

1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്നി, പ്രിഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ളവ. ഇതില്‍ ത്രിശൂല്‍ പദ്ധതി പിന്നീട് വേണ്ടെന്നുവെച്ചു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമാണ്.


LATEST NEWS