ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് അടക്കം മുപ്പതിലേറെ ഉപഗ്രഹങ്ങള്‍ വ്യാഴാഴ്ച ബഹിരാകാശത്തേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് അടക്കം മുപ്പതിലേറെ ഉപഗ്രഹങ്ങള്‍ വ്യാഴാഴ്ച ബഹിരാകാശത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് അടക്കം മുപ്പതിലേറെ ഉപഗ്രഹങ്ങള്‍ ഐഎസ്‌ആര്‍ഒ വ്യാഴാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 9.59ന് പിഎസ്‌എല്‍വി 43 റോക്കറ്റിലാണ് വിക്ഷേപണം.

നാനോ, മിനി ഉപഗ്രങ്ങള്‍ അടക്കം 30ലേറെ വിദേശ ഉപഗ്രഹങ്ങ്‌ളും പിഎസ്‌എല്‍വിയില്‍ വിക്ഷേപിക്കും. ഇതില്‍ 23 എണ്ണം അമേരിക്കന്‍ ഉപഗ്രഹങ്ങളാണ്.

കാര്‍ഷിക, വനവല്‍ക്കരണ, തീരനിര്‍ണ്ണയ ആവശ്യങ്ങള്‍ക്കും ഉള്‍നാടന്‍ ജലാശയങ്ങളുടെ സര്‍വേക്കും ഉപയുക്തമായ ഹൈസിസ് 630 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഭൂമിയുടെ കളര്‍ ചിത്രങ്ങള്‍ എടുക്കും. ഭൗമ നിരീക്ഷണ ഉപഗ്രഹമായതിനാല്‍ സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.