ഇന്റര്‍നെറ്റ് :പുതിയ വെളിപ്പെടുത്തലുമായി ശാസ്ത്ര ലോകം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്റര്‍നെറ്റ് :പുതിയ വെളിപ്പെടുത്തലുമായി ശാസ്ത്ര ലോകം

ചിലര്‍ ഇന്റര്‍നെറ്റിന് അടിമപ്പെടാറുണ്ട്. എന്നാല്‍ ഈ അടിമപ്പെടലില്‍ നിന്ന് പെട്ടെന്നുള്ള മോചനം രക്ത സമ്മര്‍ദ്ധം ഉയരുക, ഹൃദയ മിടിപ്പ് വര്‍ധിക്കുക എന്നീ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്നാണ് ബ്രിട്ടനിലെ സ്വാന്‍സിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫില്‍ റീഡ് കണ്ടെത്തിയത്. 18 നും 33 ഉം ഇടയില്‍ പ്രായമുള്ള 144 ഇന്റര്‍നെറ്റ് ഉപയോക്താക്കളിലാണ്  പരീക്ഷണം നടത്തിയത്. സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചു കൊണ്ടിരുന്ന ഇവര്‍ പെട്ടെന്ന് ഉപയോഗം നിര്‍ത്തിയതിലൂടെ ഇവരുടെ  രക്ത സമ്മര്‍ദ്ധവും, ഹൃദയ മിടിപ്പുംവര്‍ദ്ധിച്ചതായി   പരിധോധനയില്‍  നിന്നും കണ്ടെത്തി. മൂന്ന് മുതല്‍ നാല് ശതമാനം വരെ രക്ത സമ്മര്‍ദ്ധം വര്‍ധിക്കുന്നതായാണ്  കണ്ടെത്തിയത്. എന്നാല്‍ ചിലരില്‍  ഇത് എട്ട് ശതമാനം വരെ ഉയരുന്നുണ്ടെന്നും കണ്ടെത്തി. ഇത്തരത്തിലുള്ള ശരീരിക മാറ്റം അപകടമല്ലെന്നും,ഹോര്‍മോണുകളുടെ വ്യതിയാനം കൊണ്ടും, ഉത്ക്കണ്ഠ കൊണ്ടും ഉണ്ടാകുന്നതാണെന്നും  ഫില്‍ റീഡ് വ്യക്തമാക്കി


 


LATEST NEWS