ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു

ഐ​എ​സ്ആ​ർ​ഒ​യു​ടെ ഗ​തി​നി​ർ​ണ​യ ഉ​പ​ഗ്ര​ഹ​മാ​യ ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ ​ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട സ​തീ​ഷ്ധ​വാ​ൻ സ്‌​പേ​യ്‌​സ് സെ​ന്റ​റി​ൽ​ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. എ​ക്‌​സ്എ​ൽ ശ്രേ​ണി​യി​ലു​ള്ള പി​എ​സ്എ​ൽ​വി സി41 ​റോ​ക്ക​റ്റാ​ണ് ഉ​പ​ഗ്ര​ഹ​ത്തെ വ​ഹി​ക്കു​ന്ന​ത്. 

'നാവിക്' പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ. ത​ദ്ദേ​ശീ​യ ഗ​തി​നി​ർ​ണ​യ സം​വി​ധാ​ന​ത്തി​നാ​യു​ള്ള ഉ​പ​ഗ്ര​ഹ​മാ​ണി​ത്. ​കരയിലൂ​ടെ​യും ക​ട​ലി​ലൂ​ടെ​യും ആ​കാ​ശ​മാ​ര്‍​ഗേ​ന​യു​മു​ള്ള ഗ​താ​ഗ​ത​ത്തി​ല്‍ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള​താ​ണ് നാ​വി​ഗേ​ഷ​ന്‍ ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍. വാ​​ര്‍​ത്താ​വി​നി​മ​യം, ദു​ര​ന്ത​നി​വാ​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ഇ​വ ഉ​പ​യോ​ഗി​ക്കാ​നാ​വും.

ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ച് 19 മിനിറ്റ് 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് ഒന്ന്-എച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഐആര്‍എന്‍എസ്എസ്.ഒന്ന്-ഐ വിക്ഷേപിക്കുന്നത്. പിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന 43-ാമത് വിക്ഷേപണമാണിത്.

നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്. 


LATEST NEWS