കലാംസാറ്റ്, മൈക്രോസാറ്റ്-ആര്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കലാംസാറ്റ്, മൈക്രോസാറ്റ്-ആര്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: കലാംസാറ്റ്, മൈക്രോസാറ്റ്-ആര്‍ എന്നീ രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന്. പി.എസ്.എല്‍.വി സി44 റോക്കറ്റ് ഉപയോഗിച്ചാണ് ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും രാത്രി 11.37നാണ് വിക്ഷേപണം.

പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ ഉപഗ്രഹമാണ് മൈക്രാസോറ്റ്-ആർ.  വിദ്യാഭ്യാസമേഖലാ പദ്ധതികളെ സഹായിക്കാനായാണ് കലാംസാറ്റ് വിക്ഷേപിക്കുന്നത്.

റോക്കറ്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് ഇത്തവണത്തെ വിക്ഷേപണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

സാധാരണയായി വിക്ഷേപണ റോക്കറ്റിന്റെ ഓരോ ഘട്ടവും വേർപ്പെട്ടു ഭൂമിയിൽ തന്നെ തിരിച്ചു പതിക്കുകയാണ് പതിവ്. എന്നാൽ ഉപഗ്രഹത്തെ അതിന്‍റെ ഭ്രമണപഥത്തിലെത്തിച്ച ശേഷം നാലാം ഘട്ടം തിരികെ പതിക്കുന്നില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ബഹിരാകാശ വിക്ഷേപണ ചരിത്രത്തിലാദ്യമായി ഉപഗ്രഹത്തിന്റെ ദൗത്യം പൂർത്തിയാകുന്ന കാലയളവു വരെ നാലാം ഘട്ടവും ഒപ്പമുണ്ടാകും. 
സോളാർ പാനലുകളോടു കൂടിയതാകും നാലാം ഘട്ടം. ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിനനുസരിച്ചു സഞ്ചരിക്കാൻ ഇവ സഹായകരമാകും.  


LATEST NEWS