ചന്ദ്രയാൻ 2; അ​വ​സാ​ന വ​ട്ട ഭ്ര​മ​ണ​പ​ഥ മാറ്റം വിജയകരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ചന്ദ്രയാൻ 2; അ​വ​സാ​ന വ​ട്ട ഭ്ര​മ​ണ​പ​ഥ മാറ്റം വിജയകരം

ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്‍റെ അവസാന ചാന്ദ്ര ഭ്രമണപഥ മാറ്റം വിജയകരം. ഭ്ര​മ​ണ​പ​ഥം ച​ന്ദ്ര​നോ​ട് അ​ടു​പ്പി​ക്കു​ന്ന അ​വ​സാ​ന ഘ​ട്ട​വും ഇ​തോ​ടെ വി​ജ​യ​ത്തി​ലെ​ത്തി. 6:21ന് ആരംഭിച്ച ഭ്രമണപഥ താഴ്ത്തൽ പ്രക്രിയ 52 സെക്കൻഡുകൾ കൊണ്ട് പൂർത്തിയായി. ഇതോടെ ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്പമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോൾ. 

വിക്രം ലാൻഡറും ഓർബിറ്ററും ഒന്നിച്ച അവസ്ഥയിലുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ഇന്ന് പൂർത്തിയായത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ പേ​ട​കം ച​ന്ദ്ര​നെ ചു​റ്റു​ന്ന ഓ​ര്‍​ബി​റ്റ​റും ച​ന്ദ്ര​നി​ല്‍ ഇ​റ​ങ്ങു​ന്ന ലാ​ന്‍​ഡ​റും എ​ന്ന രീ​തി​യി​ല്‍ വേ​ര്‍​പെ​ടും. 

സെ​പ്റ്റം​ബ​ര്‍ 7ന് ​പേ​ട​കം ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലി​റ​ങ്ങും. സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ​ത്തു​ന്ന ലാ​ന്‍​ഡ​റി​ല്‍ നി​ന്നും റോ​വ​ര്‍ പു​റ​ത്തി​റ​ങ്ങി ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലി​റ​ങ്ങി ഗ​വേ​ഷ​ണം ന​ട​ത്തും. ജൂ​ലൈ 22നാ​ണ് ച​ന്ദ്ര​യാ​ന്‍ 2 കു​തി​ച്ചു​യ​ര്‍​ന്ന​ത്.


LATEST NEWS