പ്ലൂട്ടോയില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന്  നാസയുടെ പഠനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്ലൂട്ടോയില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന്  നാസയുടെ പഠനം

സൗരയൂഥത്തില്‍ കൂടുതല്‍ ഉപഗ്രഹങ്ങളിലും പ്ലൂട്ടോ അടക്കമുള്ള കുള്ളന്‍ ഗ്രഹത്തിലും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നാസയുടെ പഠനം. ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ സൗരയൂഥത്തില്‍ കൂടുതലുണ്ടെന്നാണ് പഠനം തെളിയിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നാസ ശാസ്ത്രജ്ഞന്‍ പ്രബല്‍ സക്‌സേന ചൂണ്ടിക്കാട്ടി.

മഞ്ഞുമൂടിക്കിടക്കുന്ന ഇവയുടെ ഉപരിതലത്തിനു താഴെ ദ്രാവകാവസ്ഥയിലുള്ള ജലമുണ്ടെന്നാണ് നിഗമനം. അതിനാല്‍ സൗരയൂഥത്തില്‍ നെപ്റ്റിയൂണ്‍ കഴിഞ്ഞുള്ള മഞ്ഞുലോകങ്ങളില്‍ ജീവന്‍ മറഞ്ഞിരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.

പ്ലൂട്ടോ, വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ ഗാനിമെഡ്, കാലിസ്റ്റൊ, യൂറോപ്പ, ശനിയുടെ ഉപഗ്രഹം എന്‍സിലേഡസ്, നെപ്റ്റിയൂണിന്റെ ഉപഗ്രഹം ട്രിടൊന്‍ എന്നിവയുടെ ഉപരിതലത്തിനടിയിലാണ് ദ്രാവകജലം നിറഞ്ഞ സമുദ്രം മറഞ്ഞിരിക്കുന്നത്.

ഇവയുടെ പ്രതലത്തിലെ താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍, ഉപഗ്രഹങ്ങള്‍ക്കിടയിലെ ഗുരുത്വബലത്തിന്റെ ഫലമായുണ്ടാവുന്ന ചൂട് മഞ്ഞുപാളിക്കടിയില്‍ ദ്രാവകജലവും സമുദ്രവും നിലനില്‍ക്കാന്‍ സഹായിക്കും.