ആകാശത്തുകണ്ട പ്രകാശ ഗോളം ഉല്‍ക്കാപതനമാണെന്ന് നാസ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആകാശത്തുകണ്ട പ്രകാശ ഗോളം ഉല്‍ക്കാപതനമാണെന്ന് നാസ

മിഷിഗണ്‍: തെക്കുകിഴക്കന്‍ മിഷിഗണില്‍ ആകാശത്തുകണ്ട പ്രകാശ ഗോളം ഉല്‍ക്കാപതനമാണെന്ന് നാസ.  ചൊവ്വാഴ്ച വൈകിട്ട് ആകാശത്തു നിന്നും വെളുത്ത നിറത്തിലുള്ള പ്രകാശ ഗോളം താഴേക്കു പതിക്കുന്നതാണ് മിഷിഗണിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. എന്നാല്‍ പരിഭ്രമത്തിന്‍റെ ആവശ്യമില്ലെന്നും ഉല്‍ക്കാപതനമാണിതെന്നും നാസ വ്യക്തമാക്കി.

ഏകദേശം അമ്ബതിനായിരം അടി ഉയരത്തില്‍ നിന്നാണ് ഭൗമാന്തരീക്ഷത്തില്‍ കടന്ന ഈ ഉല്‍ക്ക ന്യൂ ഹാവന്‍സിലുള്ള മിഷിഗമിനു സമീപം പതിച്ചത്. ഉല്‍ക്ക ഭൂമില്‍ പതിച്ച സമയത്ത് റിക്ടര്‍ സ്കെയ്ലില്‍ 2.0 തോതിലുള്ള നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയും വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി 8മണി കഴിഞ്ഞാണ് ആകാശത്ത് പ്രകാശ ഗോളം പ്രത്യക്ഷപ്പെട്ടത്. നാസയുടെ ക്യാമറകളും സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. മിഷിഗണില്‍ ഉല്‍ക്കാ പതനം അപൂര്‍വമാണെന്നും ഇവിടെ പതിച്ച ഉല്‍ക്കയ്ക്ക് ഏകദേശം 1000 കിലോയോളം ഭാരം വരുമെന്നും ഒബേര്‍ലിന്‍ കൊളേജിലെ ഗവേഷകനായ ബില്‍ കുക്ക് മാധ്യമങ്ങളോട് പറഞ്ഞു.


LATEST NEWS