അന്റാര്‍ട്ടിക് ഉല്‍ക്ക വേട്ട വീണ്ടും തുടങ്ങിയതായി നാസ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അന്റാര്‍ട്ടിക് ഉല്‍ക്ക വേട്ട വീണ്ടും തുടങ്ങിയതായി നാസ

അന്റാര്‍ട്ടിക് ഉല്‍ക്ക വേട്ട വീണ്ടും തുടങ്ങിയതായി നാസ. സൗരയൂഥത്തില്‍ ഭൂമിയോട് അടുത്തുളള സൂര്യനെയും ചൊവ്വയെയും പോലുളളവയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വേണ്ടിയാണിത്. അന്റാര്‍ട്ടിക് ഉല്‍ക്കകള്‍ സൗരയൂഥത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവയാണെന്ന് നാസ ദൗത്യത്തിന്റെ ശാസ്ത്രജ്ഞന്‍ ടിം മക്കോയ് പറയുന്നു. 1976ല്‍ നാസ അന്റാര്‍ട്ടിക്കന്‍ ഉല്‍ക്കശിലകളെക്കുറിച്ച് പഠിക്കാനാരംഭിച്ചത് മുതല്‍ 23000 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സൂര്യന്‍, ചൊവ്വ തുടങ്ങിയവയില്‍ നിന്നും കുളളന്‍ഗ്രഹങ്ങളില്‍ നിന്നും ഇതിനുളള സാമ്പിളുകള്‍ ലഭിച്ചിട്ടുണ്ട്.

ചന്ദ്രനില്‍ നിന്നും ചൊവ്വയില്‍ നിന്നും ലഭിച്ച ആദ്യ ശിലകളും എഎല്‍എച്ച് 84001 എന്ന കടല്‍ ശിലയും 1990ല്‍ ചൊവ്വാ ദൗത്യത്തിന് വീണ്ടും തുടക്കം കുറിയ്ക്കാന്‍ സഹായകമായി. ഉല്‍ക്കകള്‍ ബഹിരാകാശത്ത് നിന്ന് ഭൂമിയില്‍ പതിക്കുന്നവയാണ്. അന്റാര്‍ട്ടിക്കന്‍ ഉല്‍ക്കകളുടെ കാര്യത്തില്‍ ഇവ മഞ്ഞിലാണ് സംരക്ഷിക്കപ്പെടുക. ഇവയെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ തണുത്ത കാലാവസ്ഥ സഹായകമാണ്.

ഇവയുടെ തെരച്ചിലിനായി ചെറുസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അന്റാര്‍ട്ടിക്കിലെ വേനല്‍ക്കാലത്താണ് ഇവര്‍ തെരച്ചില്‍ നടത്തുക. ശീതകാലത്ത് ഇവര്‍ ഉത്തരധ്രുവത്തിലും തെരച്ചില്‍ നടത്തും. വേനല്‍ക്കാലത്തും ഇവിടെ തണുപ്പ് മൈനസ് 18ലും താഴെയാണ്. ഇവര്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തമ്പടിക്കുകയും ഐസ് പളികളില്‍ തെരച്ചില്‍ നടത്തുകയും ചെയ്യുന്നു. സൗരയൂഥത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉല്‍ക്കകള്‍ വരാറുണ്ട്. മിക്കതും കുളളന്‍ഗ്രഹങ്ങളില്‍ നിന്ന് വരുന്നവയാണ്. ഗ്രഹങ്ങള്‍ രൂപപ്പെട്ടതിന്റെ അവശിഷ്ടങ്ങളാണിത്. ഭൂമിയില്‍ ഇവയുടെ പതനം മൂലം പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.