കസിനി ഉപഗ്രഹം ശനി ഗ്രഹത്തിന്റെ വലയങ്ങളെക്കുറിച്ച് പഠിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കസിനി ഉപഗ്രഹം ശനി ഗ്രഹത്തിന്റെ വലയങ്ങളെക്കുറിച്ച് പഠിക്കുന്നു

വാഷിങ്ടണ്‍: നാസയുടെ കസിനി ഉപഗ്രഹം ശനി ഗ്രഹത്തിന്റെ വലയങ്ങളെക്കുറിച്ച് പഠിക്കുന്നു. അടുത്ത അഞ്ച് മാസമാണ് ഈ ദൗത്യം നിര്‍വ്വഹിക്കുക. ഏഴ് ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന നിലയില്‍ 20 പ്രാവശ്യം കാസിനി ശനിയെ വലംവെയ്ക്കുമെന്ന് സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വലയങ്ങള്‍ ഭേദിക്കുമ്പോള്‍ ലഭിക്കുന്ന കണങ്ങളും ഗ്യാസും ശേഖരിക്കാന്‍ രണ്ട് ഉപകരണങ്ങളും കാസിനിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ചിലും ഏപ്രിലിലും വലയങ്ങള്‍ ഭേദിച്ച് വലംവെയ്ക്കും. ദൗത്യകാലയളവില്‍ ചെറിയ ഉപഗ്രഹങ്ങളെയും വീക്ഷിക്കും.

അടുത്ത വര്‍ഷം ഏപ്രിലിലാണ് അവസാനവട്ട ഭ്രമണം നടത്തുക. ശനിയ്ക്കും വലയത്തിനുമിടയില്‍ 2350 കിലോമീറ്റര്‍ അകലത്തിലായിരിക്കും കാസിനിയുടെ വലം വെയ്ക്കല്‍. 19 വര്‍ഷം പഴക്കമുള്ള ബഹിരാകാശ വാഹനമാണ് കാസിനി.


Loading...
LATEST NEWS