മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടു പിടിച്ച് ശാസ്ത്രലോകം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടു പിടിച്ച് ശാസ്ത്രലോകം

മനുഷ്യ ശരീരത്തില്‍ പുതിയൊരു അവയവം കൂടി കണ്ടെത്തി. തിങ്ങിയിരിക്കുന്ന കലകളും ദ്രാവകങ്ങള്‍ നിറഞ്ഞ അറകളും അടങ്ങിയ അവയവത്തിനെ ശാസ്ത്രലോകം 'ഇന്റര്‍സ്റ്റിഷ്യം' എന്നാണ് വിളിച്ചിരിക്കുന്നത്.

ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചികിത്സിക്കാന്‍ സഹായകരമാകുന്നതുമായ ശരീരഭാഗമാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്.

തിങ്ങിയിരിക്കുന്ന കലകളും ദ്രാവകങ്ങള്‍ നിറഞ്ഞ അറകളും അടങ്ങിയ ഈ അവയവത്തെ 'ഇന്റര്‍സ്റ്റിഷ്യം' എന്നാണ് വിളിക്കുന്നത്. ഹൃദയവും കരളുമൊക്കെ പോലെ, പ്രത്യേക ജോലികള്‍ ചെയ്യുന്ന കൃത്യമായി ഒരുക്കിയ കലകളുടെ കൂട്ടം. ശരീരം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഗമാണ് ഇതും. ഇവ ശരീരത്തില്‍ മുഴുവന്‍ കാണപ്പെടുന്നു

ശരീര കലകളെ കീറി മുറിച്ചാണ് സാധാരണ പഠനത്തിനായി എടുക്കുന്നത്. എന്നാല്‍, ഇങ്ങനെ ചെയ്യുമ്ബോള്‍ ദ്രവാംശം വാര്‍ന്നുപോയി ഈ ശരീരഭാഗം ഇല്ലാതാകുകയാണ് ചെയ്യുന്നത്. വെള്ളമില്ലാതെ പരന്ന കലയാകുന്നതോടെ മൈക്രോസ്‌കോപ്പിനടിയില്‍ ഈ അവയവം കാണാനാകില്ല. ബബിള്‍ റാപ്പ് പോലെയുള്ള ഈ ശൃംഖല ഒരു പുത്തന്‍ ലേസര്‍ എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ചപ്പോഴാണ് ദൃശ്യമായത്.


LATEST NEWS