ഭൂമിയെ പിടിച്ചുകുലുക്കാന്‍ കഴിയുന്ന അന്യഗ്രഹ സൗരക്കാറ്റ് ഇന്ന് എത്തിയേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭൂമിയെ പിടിച്ചുകുലുക്കാന്‍ കഴിയുന്ന അന്യഗ്രഹ സൗരക്കാറ്റ് ഇന്ന് എത്തിയേക്കും

ഭൂമിയെ താറുമാറാക്കാന്‍ ശേഷിയുള്ള കടുത്ത രീതിയിലുള്ള അന്യഗ്രഹ സൗരക്കാറ്റ് ഇന്ന് എത്തുന്നുവെന്ന കടുത്ത പ്രവചനമാണ് പുറത്ത് വന്നത്. ഇതിനെ തുടര്‍ന്ന് ഉപഗ്രഹങ്ങള്‍ എല്ലാം പ്രവര്‍ത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്. വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി ഭൂമി ഇരുട്ടിലായേക്കാനും സാധ്യതയേറെയാണ്. സൂര്യന്റെ അന്തരീക്ഷത്തിലുണ്ടായ ഒരു വലിയ സ്ഫോടനം അഥവാ സോളാര്‍ ഫ്ളെറിനെ തുടര്‍ന്നാണ് ഈ സൗരക്കാറ്റ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 

ഭൂമിയിലെ കണക്ഷന്‍സ് പോവുമെന്ന ആശങ്കയാണ് ഈ അവസരത്തില്‍ നാസ പങ്ക് വച്ചിരിക്കുന്നത്. സ്പേസ് ക്രാഫ്റ്റുകളെ വരെ തടസപ്പെടുത്താന്‍ ശേഷിയുള്ള കാറ്റുകളാണിവ. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ആകാശത്ത് ഇതിനെ തുടര്‍ന്ന് പ്രത്യേക പ്രകാശങ്ങള്‍ ദര്‍ശിക്കാനായേക്കാമെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നത്. ഈ സോളാര്‍ കാറ്റ് ചിലപ്പോള്‍ ജി1 അല്ലെങ്കില്‍ ചെറിയ തോതിലുള്ളതായിരിക്കാമെന്നും എന്നാല്‍ ഇത് ജി2 മോഡറേറ്റ് സ്റ്റോമായി മാറാമെന്നും എന്‍ഒഎഎ മുന്നറിയിപ്പേകുന്നു. ജിയോമാഗ്നറ്റിക് കാറ്റുകളെ അവയുടെ ആഘാതത്തിന്റെ തോതനുസരിച്ച്‌ വിവിധ റാങ്കുകളാക്കി തിരിച്ചിട്ടുണ്ട്.