പുതിയൊരു നക്ഷത്രപിറവി  1500 പ്രകാശവർഷം അകലെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പുതിയൊരു നക്ഷത്രപിറവി  1500 പ്രകാശവർഷം അകലെ

വാഷിങ്ടന്‍ : ഭൂമിയില്‍നിന്ന് 1500 പ്രകാശവര്‍ഷം അകലെ വന്‍  സ്‌ഫോടനത്തോടെ പുതിയൊരു നക്ഷത്രം പിറവിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാനനിരീക്ഷകര്‍ ചിത്രീകരിച്ചു. ചിലെയിലെ അതീവ സങ്കീര്‍ണവും ആധുനികവുമായ ദൂരദര്‍ശിനി ഉപയോഗിച്ചു നടത്തുന്ന  പഠനത്തില്‍    നക്ഷത്രത്തിന്റെ 'ജന്മം' സംബന്ധിച്ച വിശദാംശങ്ങള്‍  ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിവരികയാണ്.

 ഭൂമിയില്‍നിന്ന് 1500 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഓറിയോണ്‍ നെബുല എന്ന ക്ഷീരപഥത്തിനു പിന്നിലാണു  പുതിയ നക്ഷത്രത്തിന്റെ പിറവി. രണ്ടു നക്ഷത്രങ്ങള്‍ കൂട്ടിയിടിക്കുകയോ അടുത്തുവരികയോ ചെയ്യുമ്പോഴുണ്ടാകുന്ന സ്‌ഫോടനമാണു പലപ്പോഴും   പുതിയ കുഞ്ഞന്‍നക്ഷത്രങ്ങളുടെ പിറവിക്കു കാരണമാകുന്നതെന്നു യുഎസിലെ യൂണിവേഴ്‌സിറ്റി  ഓഫ് കൊളറാഡോയിലെ ജോണ്‍ ബാല്ലിഎന്ന ശാസ്ത്രജ്ഞന്‍ അറിയിച്ചു.
     


LATEST NEWS