കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തം; മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തം; മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍

സ്റ്റോ​ക്ഹോം: വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്കാ​രം മൂ​ന്ന് യു​എ​സ്, ബ്രി​ട്ടീ​ഷ് ശാ​സ്ത്ര​ജ്ഞ​ര്‍ പ​ങ്കി​ട്ടു. യു​എ​സ് ശാ​സ്ത്ര​ജ്ഞ​രാ​യ വി​ല്യം കെ​യ്‌​ലി​ന്‍, ഗ്രെ​ഗ് സെ​മേ​ന്‍​സ എ​ന്നി​വ​രും ബ്രി​ട്ടീ​ഷ് ശാ​സ്ത്ര​ജ്ഞ​ന്‍ പീ​റ്റ​ര്‍ റാ​റ്റ്ക്ലി​ഫു​മാ​ണ് പു​ര​സ്കാ​രം പ​ങ്കി​ട്ട​ത്. കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. 

ശരീര കോശങ്ങള്‍ എങ്ങനെയാണ് ഓക്‌സിജന്റെ ലഭ്യത തിരിച്ചറിയുന്നതെന്നും അതുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്നുമാണ് ഇവര്‍ പരിശോധിച്ചത്. ഇവരുടെ കണ്ടെത്തല്‍ കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമായ പുതയ വഴി കണ്ടെത്താന്‍ സഹായിക്കുമെന്ന് നോബേല്‍ പുരസ്‌കാര ജൂറി പറഞ്ഞു.

9.18 ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് സ​മ്മാ​ന​ത്തു​ക. ഏ​താ​ണ്ട് 6.51 കോ​ടി ഇ​ന്ത്യ​ന്‍ രൂ​പ വ​രു​മി​ത്. മൂ​ന്ന് പേ​ര്‍​ക്കും സ​മ്മാ​ന​ത്തു​ക​യു​ടെ തു​ല്യ​വീ​തം ല​ഭി​ക്കും.


LATEST NEWS