ഗോത്രവിഭാഗം ആദ്യമായി ക്യാമറക്കണ്ണുകളിൽ!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗോത്രവിഭാഗം ആദ്യമായി ക്യാമറക്കണ്ണുകളിൽ!

ദി ഗ്രീൻ ഇൻഫെർണോ എന്ന ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന മട്ടിൽ പുറംലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെ, തീർത്തും കാടൻ രീതിയിൽ ജീവിക്കുന്ന ഗോത്ര വിഭാഗത്തെ ആമസോൺ വനാന്തരങ്ങൾക്കുള്ളിൽ കണ്ടെത്തി. ഹെലിക്കോപ്റ്റർ മുഖാന്തരം നടത്തിയ യാത്രയിലാണ് ഫോട്ടോഗ്രഫറുടെ കാമറയിൽ ഈ ആദിവാസി സമൂഹം കുടുങ്ങിയത്.അമ്പും വില്ലുമായി അല്പവസ്ത്ര ധാരികളായ തലയ്ക്കു മുകളിലൂടെ പറന്നു പോകുന്ന ഹെലിക്കോപ്റ്ററിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്ന മനുഷ്യരുടെ കൂട്ടമായാണ് ഇവർ കാമറയിൽ കുടുങ്ങിയത്.

ഏകദേശം 100  ൽ പരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു സമൂഹമായാണ് ഇവരെ കണ്ടെത്തിയത്. യാനോമാമി വിഭാഗത്തിൽ പെട്ട ജനങ്ങളാണ് ഇവരെന്ന് അനുമാനിക്കപ്പെടുന്നു.  ഏകദേശം 22000 ൽ പരം യാനോമാമി ഗോത്ര മനുഷ്യർ ബ്രസീലിയൻ ഉൾക്കാടുകളിൽ ഉണ്ടെന്നു കരുതപ്പെടുന്നു. എന്നാൽ ഇത്രത്തോളം ഒറ്റപ്പെട്ട ഒരു ഗോത്രസമൂഹം ആദ്യമായാണ് കണ്ടുപിടിക്കപ്പെടുന്നത്.കൂട്ടമായി താമസിക്കുന്ന ഈ വിഭാഗം പ്രത്യേക രീതിയിൽ രൂപകൽപന ചെയ്ത വൃത്താകൃതിയിലുള്ള വാസസ്ഥലം നിർമിച്ചിട്ടുണ്ട്.ഉൾക്കാടുകളിൽ തീർത്തും ഒറ്റപ്പെട്ടു കഴിയുന്ന ഇക്കൂട്ടർ വേട്ടയാടി ജീവിക്കുന്നു എന്നാണ് കരുതപ്പെടുന്നത് ഇതിനു മുൻപും ഇത്തരത്തിൽ ഒറ്റപ്പെട്ട ഗോത്ര സമൂഹത്തെ ആമസോൺ വനാന്തരങ്ങളിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു.