മൈക്രോസാറ്റ് ആർ, കലാംസാറ്റ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മൈക്രോസാറ്റ് ആർ, കലാംസാറ്റ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ഹൈദരാബാദ്: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്-ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള പിഎസ്എല്‍വി സി 44ന്‍റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.വ്യാ​ഴാ​ഴ്ച രാ​ത്രി 11.37-ന് ​ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ഒ​ന്നാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ല്‍​നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.

ചെ​ന്നൈ​യി​ലെ 'സ്പേ​സ് കി​ഡ്സ്' എ​ന്ന സ്വ​കാ​ര്യ കൂ​ട്ടാ​യ്മ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച ഉ​പ​ഗ്ര​ഹ​മാ​ണ് ക​ലാംസാ​റ്റ്. മു​ന്‍ രാ​ഷ്ട്ര​പ​തി​യും ശാ​സ്ത്ര​ജ്ഞ​നു​മാ​യി​രു​ന്ന എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാ​മി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന് ക​ലാം​സാ​റ്റ് എ​ന്നു പേ​ര് ന​ല്‍​കി​യ​ത്. 12 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച കു​ഞ്ഞ​ന്‍ ഉ​പ​ഗ്ര​ഹ​ത്തി​ന് 1.26 കി​ലോ മാ​ത്ര​മാ​ണ് ഭാ​രം. ഈ ​ഉ​പ​ഗ്ര​ഹം സൗ​ജ​ന്യ​മാ​യാ​ണ് ഐ​എ​സ്‌ആ​ര്‍​ഒ വി​ക്ഷേ​പി​ച്ച​ത്. 

പ്ര​തി​രോ​ധ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​പ​ഗ്ര​ഹ​മാ​ണ് മൈ​ക്രാ​സോ​റ്റ്-​ആ​ര്‍. നൂറ്റിമുപ്പത് കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആർ, രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. വിക്ഷേപിച്ച് കൃത്യം പതിനഞ്ച് മിനിട്ടിനുള്ളില്‍ ഉപഗ്രഹം ഇരുന്നൂറ്റി എഴുപത്തിനാല് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. ഇത് പിഎസ്എല്‍വിയുടെ നാൽപ്പത്താറാമത് വിക്ഷേപണമാണ്. പിഎസ്എല്‍വിയുടെ പുതിയ പതിപ്പായ പിഎസ്എല്‍വി ഡിഎൽ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

റോ​ക്ക​റ്റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളെ ബ​ഹി​രാ​കാ​ശ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ​രീ​ക്ഷ​ണം കൂ​ടി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ക്ഷേ​പ​ണ​ത്തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി വി​ക്ഷേ​പ​ണ റോ​ക്ക​റ്റി​ന്‍റെ ഓ​രോ ഘ​ട്ട​വും വേ​ര്‍​പെ​ട്ടു ഭൂ​മി​യി​ല്‍ ത​ന്നെ തി​രി​ച്ചു പ​തി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഉ​പ​ഗ്ര​ഹ​ത്തെ അ​തി​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച ശേ​ഷം നാ​ലാം ഘ​ട്ടം തി​രി​കെ പ​തി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത.


LATEST NEWS